കോന്നി മുരിങ്ങമംഗലം പാലത്തിൽ കോഴിമാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മുരിങ്ങമംഗലം പാലത്തിൽ കോഴി മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. പാലത്തിൽ നിന്നും ആറ്റിലേക്കാണ് കൂടുതലും ഉപേക്ഷിക്കുന്നത്. പാലത്തിന്റെ ഇരു കരകളിലുമായി ചാക്കിലും കവറുകളിലും കെട്ടിയാണ് കോഴിയുടെ അറവ് മാലിന്യം തള്ളുന്നത്. റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങളുടെ ദുർഗന്ധം യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നദിയിലേക്കാണ് കൂടുതലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങളാകാം ഇതെന്നാണ് സംശയം. കോഴിയുടെ തൂവലുകളും മറ്റും റോഡിൽ പറന്ന് നടക്കുന്നതും സ്ഥിരം കാഴ്ചയാണ്.

മാലിന്യം ഉപേക്ഷിക്കുന്ന ഭാഗത്താണ് ആളുകൾ കുളിക്കുന്നതും ഈ വെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും. വാഹനങ്ങളിൽ എത്തിക്കുന്ന കോഴി മാലിന്യങ്ങൾ റോഡിലേക്ക് ഉപേക്ഷിക്കുന്നതായാണ് പറയുന്നത്. നദിയിലേക്ക് തള്ളുന്ന മാലിന്യങ്ങൾ വിവിധ അസുഖങ്ങൾക്കും കാരണമാകും. കോന്നി പാലത്തിൽ മാത്രമല്ല ചാങ്കൂർ മുക്ക്, ആമക്കുന്ന് റോഡുകളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നുണ്ട്. പ്രദേശത്ത് പോലീസ് രാത്രികാല പരിശോധന ശക്തമാക്കേണ്ടത് ആവശ്യമാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...