കോവിഡ് ബാധിച്ച്‌​ മരിച്ചവരുടെ വിവരങ്ങള്‍ നാളെ മുതല്‍ ആരോഗ്യ വകുപ്പിന്റെ വെബ്​സൈറ്റില്‍ ലഭ്യമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌​ മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ​​ മന്ത്രി വീണാ ജോര്‍ജ്​​. ജില്ല അടിസ്​ഥാനത്തിലുള്ള വിവരങ്ങളാണ്​ പുറത്തുവിടുക. ഡോക്​ടര്‍മാര്‍ സ്​ഥിരീകരിച്ച കോവിഡ്​ മരണങ്ങളാണ്​ പരസ്യപ്പെടുത്തുക.

കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്​ഥാനത്ത്​ മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിന്​ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ്​ പുതിയ തീരുമാനം. മരിച്ചവരുടെ പേരും വയസ്സും സ്​ഥലവും നാളെ മുതല്‍ ആരോഗ്യ വകുപ്പിന്റെ വെബ്​സൈറ്റില്‍ ലഭ്യമാകും. 2020 ഡിസംബര്‍ മുതലാണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത്​ നിര്‍ത്തിവെച്ചത്​.

നിലവില്‍ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാള്‍ കോവിഡ്​ പട്ടികയിലാണോ എന്ന്​ ഉറപ്പുവരുത്താന്‍ ബന്ധുക്കള്‍ക്കുപോലും സാധിക്കു​ന്നില്ലെന്നും മീറ്റ്​ ദി പ്രസില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയോട്​ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച്‌​ മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത്​ പരിശോധിക്കുമെന്ന്​ അവര്‍ മറുപടി നല്‍കുകയും ചെയ്​തു. അതേസമയം സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും ബന്ധുക്കളുടെ നിലപാടും കണക്കിലെടുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...