കൊടും കുറ്റവാളികളെ സംരക്ഷിക്കുന്ന മന്ത്രി വീണ ജോര്‍ജ് ഭരണഘടനാ ലംഘനം നടത്തി : പ്രൊഫ: സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊലപാതകം, കാപ്പ, കഞ്ചാവ് കേസുകളില്‍ പ്രതികളായ കൊടും കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കുകയും അവരോടൊപ്പം വേദി പങ്കിടുകയും ചെയ്ത ആരോഗ്യവകുപ്പ് മന്ത്രി ഭരണഘടന തത്വങ്ങള്‍ ലംഘിച്ചതായും അതുകൊണ്ടുതന്നെ എത്രയും വേഗം സ്ഥാനം രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന മന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വനിതകളെ ആക്രമിക്കുകയും എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് കാപ്പാ കേസില്‍ പ്രതിയായി ജയില്‍വാസം അനുഭവിക്കുകയും കാപ്പ നിയമം ലംഘിച്ചതിന് വീണ്ടും കേസില്‍ പ്രതിയാവുകയും ചെയ്ത ബി.ജെ.പി അനുഭാവിയെയും കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മറ്റു കൂട്ടാളികളെയും മുദ്രാവാക്യം വിളിച്ച് ഹാരമണിയിച്ച് സ്വീകരിച്ചത് ശിശുക്ഷേമ സമിതി വകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി നടത്തിയ ഭരണഘടന ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഭരണഘടനയും നിയമങ്ങളും പാലിക്കുമെന്നും പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുമെന്നും ഭരണഘടന തൊട്ട് സത്യം ചെയ്തു മന്ത്രിയായ വീണ ജോര്‍ജ് ജില്ലയിലൊട്ടാകെ ക്രിമിനല്‍, മണ്ണ്, മണല്‍, ക്വാറി, മയക്കുമരുന്ന് മാഫിയകള്‍ക്ക് സംരക്ഷണവും സഹായവും നല്‍കുന്നത് ഗുരുതരമായ തെറ്റും കൃത്യവിലോപവും ആണെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജി ഉടന്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി.

ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, ഡി.എന്‍. തൃദീപ്, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, ഏഴംകുളം അജു, കോശി. പി. സഖറിയ, സിന്ധു അനില്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, ആര്‍. ദേവകുമാര്‍, ദീനാമ്മ റോയ്, പി.കെ മോഹന്‍രാജ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, പത്തനംതിട്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദ്, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാരായ വിജയ് ഇന്ദുചൂഡന്‍, ശ്യാം. എസ്. കോന്നി, എ.കെ. ലാലു, നഹാസ് പത്തനംതിട്ട, ഷാനവാസ് പെരിങ്ങമല, സലിം പെരുനാട് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...