തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കേരളത്തില്‍ ഒമിക്രോണ്‍ അല്ലാതെ മറ്റ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കുട്ടികള്‍ മാസ്‌ക് ധരിക്കണം. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നു. ചൊവ്വാഴ്ച 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2338 പേര്‍ക്കാണ്. പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണ്. ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍ എറണാകുളം ജില്ലയിലാണ്. 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‌തു.
രോഗമുക്തി നേടിയവര്‍ സംസ്ഥാനത്ത് 644 ആണ്. 24 മണിക്കൂറിനിടെ അഞ്ച് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ടിപിആര്‍ 7.07 അണ്. രാജ്യത്ത് രോഗമുക്തി നേടിയവര്‍ 24 മണിക്കൂറിനിടെ 2134 ആണ്. 98.74 ആണ് രോഗമുക്തി നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആകെ 81.02 പേര്‍ വാക്സിന്‍ സ്വീകരിച്ചവരാണ്.