Thursday, May 2, 2024 8:09 pm

സമ്മാനപ്പെരുമഴ പെയ്യിച്ച് വേഗവര!!!

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:ഇൻസ്റ്റഗ്രാമിൽ വേഗവര റീലിന് രണ്ടുകോടിയോളം പ്രേക്ഷകരെ ലഭിച്ച മലയാളി ചിത്രകാരന് ഇപ്പോൾ സമ്മാനപ്പെരുമഴ!ഇൻസ്റ്റഗ്രാമിൽ ബോളിവുഡ് സിനിമാതാരങ്ങളെപ്പോലും കടത്തിവെട്ടി രണ്ടു കോടിയോളം കാഴ്ചക്കാരെ തന്റെ ഇടിമിന്നൽ വേഗവരയിലൂടെ ജിതേഷ്ജി നേടിയത്. ഒന്നരലക്ഷം രൂപയിലേറെ വിലവരുന്ന സാംസങ്ങിന്റെ ഏറ്റവും വിലകൂടിയ പ്രീമിയം ഫോണായ ഗാലക്സി എസ് 23 അൾട്രാ , വൺ ടി ബി മൊബൈൽ ഫോൺ മലയാളി ചിത്രകാരൻ ജിതേഷ്ജിയ്ക്ക്സമ്മാനമായി നൽകി .

ചിത്രകല എന്ന വേറിട്ട മേഖലയിൽ നിന്ന് കോടിക്കണക്കിന് പ്രേക്ഷകരെ സോഷ്യൽ മീഡിയയിൽ നേടിയ ജിതേഷ്ജി എന്ന മലയാളി ചിത്രകാരൻ മൂന്നര പതിറ്റാണ്ടായി കലാരംഗത്ത് നടത്തുന്ന നിസ്തുല പരീക്ഷണങ്ങൾക്ക് പിന്തുണ നൽകാനാണ്
കൊല്ലം ജില്ലയിലെ പ്രമുഖ മൊബൈൽ റീട്ടയിൽ ഷോറൂമായ എൽ ആർ ഈസി മൊബൈൽസും സാംസങ്ങ് മൊബൈൽസും പ്രവാസി കലാസ്വാദകരുടെ വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് ഒപ്പം ചേർന്ന് ചേർന്ന് ഇത്തരത്തിലൊരു സമ്മാനം അന്താരാഷ്ട്ര ഖ്യാതി നേടിയ പെർഫോമിങ് ചിത്രകാരൻ ജിതേഷ്ജിക്ക് നൽകിയത്.

വരയരങ്ങ് ഇൻഫോടൈൻമെന്റ് എന്ന പേരിൽ തനതുകലാരൂപം ആവിഷ്കരിച്ച് ചിത്രകലയ്ക്ക് രംഗഭാഷ്യമൊരുക്കിയ അതുല്യകലാകാരനാണ് ജിതേഷ്ജി.ഇന്ന് ലോകത്ത് ലഭ്യമായ മൊബൈൽ ഫോണുകളിൽ ക്യാമറ / വീഡിയോ ക്വാളിറ്റിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മൊബൈൽ ഫോണാണ് സാംസങ്ങ് ഗാലക്സി എസ് 23 അൾട്രാ.

ഒന്നര ലക്ഷത്തിലേറെ രൂപ വിലവരുന്ന വൺ ടി ബി സ്റ്റോറേജുള്ള ഹൈ എൻഡ് പ്രീമിയം വേർഷനാണ് എൽ ആർ ഈസി മൊബൈൽസ് ജിതേഷ്ജിക്ക് സമ്മാനമായി നൽകിയത്. ചിത്രകാരന്റെ വേഗവര വീഡിയോകൾ കൂടുതൽ മികച്ച ക്വാളിറ്റിയിൽ പകർത്താൻ ഇത് തീർച്ചയായും വീഡിയോ പ്രയോജനപ്പെടും. നമ്മുടെ നാട്ടിൽ സിനിമാതാരങ്ങൾക്കും ഫുട്ബോൾ / ക്രിക്കറ്റ് താരങ്ങൾക്കുമൊക്കെ വലിയ പ്രോത്സാഹനവും സ്പോൺസർമാരുമുണ്ടാകുന്നത് പോലെതന്നെ ഇതരമേഖലകളിലെ അതുല്യപ്രതിഭകൾക്കും അർഹിക്കുന്ന പിന്തുണ സമൂഹം നൽകേണ്ടതുണ്ട് .

അതുകൊണ്ടാണ് പ്രവാസി വാട്സ്ആപ്പ് കൂട്ടായ്മയും എൽ ആർ ഈസി മൊബൈൽസും ചേർന്ന് ഇക്കുറി വ്യത്യസ്തമായ മേഖലയിലെ അതുല്യപ്രതിഭയെ ഇത്തരത്തിലൊരു സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് കൊല്ലം ഭരണിക്കാവ് എൽ ആർ ഈസി മൊബൈൽസ് മാനേജിംഗ് ഡയറക്ടർ എൽ ആർ സുരേഷ്കുമാറും സാംസങ് റീജിയണൽ അസി : ബിസിനസ് മാനേജർ നവീൻ ജോർജ്ജും പറഞ്ഞു. കൊല്ലം ജില്ലയിൽ ഭരണിക്കാവ് എൽ ആർ ഈസി ഷോറൂമിൽ നടന്ന ചടങ്ങിൽ സാംസങ്ങ് ഏരിയ ബിസിനസ് മാനേജർ നവീൻ ജോർജ്, സാംസങ് റീജിയണൽ സെയിൽസ് ഓഫീസർ കൃഷ്ണകുമാർ, സാംസങ് ഏരിയ സെയിൽസ് എക്‌സിക്യുട്ടീവ് റിനു എസ് മുരളി, ഏരിയ സെയിൽസ് മാനേജർ പി ആർ അനീഷ് എൽ ആർ ഈസി മൊബൈൽസ് മാനേജിംഗ് ഡയറക്ടർ എൽ ആർ സുരേഷ് കുമാർ എന്നിവർ ചേർന്ന് ജിതേഷ്ജിയ്ക്ക് ഉപഹാരമായി മൊബൈൽ ഫോൺ കൈമാറി.

ചടങ്ങിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ സോൺ പ്രോഗ്രാം ചെയർമാൻ എൽ സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ശില വേൾഡ് റെക്കോർഡ് മ്യൂസിയം ഡയറക്ടറും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമായ ശില സന്തോഷ്‌ വിശിഷ്ടാതിഥിയായിരുന്നു.സാംസങ്ങ് ഏരിയ ബിസിനസ് മാനേജർ നവീൻ ജോർജ്, സാംസങ് റീജിയണൽ സെയിൽസ് ഓഫീസർ കൃഷ്ണകുമാർ, സാംസങ് ഏരിയ സെയിൽസ് എക്‌സിക്യുട്ടീവ് റിനു, ഏരിയ സെയിൽസ് മാനേജർ പി ആർ അനീഷ്,കുമ്പളത്ത് ശങ്കുപിള്ള സ്മാരക ലൈബ്രറി സെക്രട്ടറി അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ജര്‍മന്‍ ഭാഷ പരിശീലനം സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന...

ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അകലെ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു സിഗ്നല്‍ ; വെളിപ്പെടുത്തി നാസ

0
വാഷിങ്ടണ്‍ : ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അകലെ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു സിഗ്നല്‍...

ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യം വഷളായെന്ന് അമേരിക്കൻ കമ്മീഷൻ ; എതിർത്ത് കേ​ന്ദ്ര സർക്കാർ

0
ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് മതസ്വതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാർ...

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിച്ചു

0
പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത...