ഭാര്യയുമായി തര്‍ക്കം ; രണ്ടുവയസുകാരിയെ കഴുത്തറുത്തുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഉദയ്പൂര്‍: ഭാര്യയുമായുള്ള ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് രണ്ട് വയസുകാരിയായ മകളെ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ സുതര്‍മദഡ ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ മഹേന്ദ്രമേഘ് വാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അതിന് ശേഷം തുണിയില്‍ പൊതിഞ്ഞ് കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ സ്ഥലത്തെത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജസ്വന്ത്ഗഡ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കമലേഷ് കുമാര്‍ ഉടന്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പോലീസിനെ കണ്ടയുടന്‍ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ പിടികൂടുകയായിരുന്നു. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹേന്ദ്ര, രണ്ട് വയസുകാരിയായ കാജലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...