Friday, May 9, 2025 3:42 pm

രാജ്യത്ത് കുതിച്ചുയർന്ന് പച്ചക്കറിവില; വലഞ്ഞ് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത്‌ പച്ചക്കറി വില കുതിച്ചുയരുകയാണ്. ഒരു മാസത്തിലധികമായി തക്കാളിയുടെ വില 100 രൂപക്ക് മുകളിൽ തന്നെ തുടരുകയാണ്. പച്ചക്കറി വില പിടിച്ചുനിർത്താനാവാത്ത വിധം കുതിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില 180 രൂപയായി. ഇഞ്ചി കിലോയ്ക്ക് 280 രൂപ ആണ് വില. ബീൻസിനും വില 100 കടന്നു. തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഹിമാചൽ പ്രദേശിൽ പെയ്യുന്ന മഴ കാരണം കാബേജ്, കോളിഫ്ലവർ, കുക്കുമ്പർ, ഇലക്കറികൾ തുടങ്ങിയ പച്ചക്കറികൾക്കും വില കൂടാൻ സാധ്യതയുണ്ട്.

മെയ് മാസം ആദ്യം ബെംഗളുരുവിൽ തക്കാളിയ്ക്ക് 15 രൂപയായിരുന്നു വില. ജൂൺ പകുതിയോടെ ഇത് 40 മുതൽ 50 രൂപയായി ഉയർന്നു. ദിവസങ്ങൾ കൊണ്ടാണ് വില കുതിച്ചുയർന്നത്. കടുത്ത ചൂടും കാലവർഷം വൈകിയെത്തിയതും തക്കാളിയുടെ ലഭ്യതയെ കാര്യമായി ബാധിച്ചു. തക്കാളി ഉത്പാദനം കുറഞ്ഞതോടെയാണ് വില കൂടിയത്. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ദില്ലിയിൽ വിലക്കയറ്റമുണ്ടായതെന്നാണ് വിലയിരുത്തുന്നത്. വില കൂടിയതോടെ ആളുകൾ വാങ്ങുന്ന പച്ചക്കറിയുടെ ആളവ് കുറഞ്ഞിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷിക ക്യാമ്പ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങി

0
ചെന്നിത്തല : 10 കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷികക്യാമ്പ്...

എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു

0
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എം.ആർ അജിത് കുമാറിനെ എക്സൈസ്...

കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല ; ചെമ്പടി ചക്കംകരി പാടത്തെ കർഷകർ...

0
ചമ്പക്കുളം : കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല. കർഷകർ പ്രതിസന്ധിയിൽ....

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്...