തിരുവനന്തപുരം: കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില. രണ്ടാഴ്ചക്കിടെ പല ഇനങ്ങള്‍ക്കും കൂടിയത് ഇരട്ടിയിലധികം രൂപ. കമ്പോളത്തിലും ചില്ലറ വില്‍പനകേന്ദ്രങ്ങളിലും തോന്നുംപടിയാണ് വില ഈടാക്കുന്നത്. രണ്ടുദിവസം മുന്‍പ് 60 രൂപയായിരുന്ന തക്കാളിയുടെ വില നൂറുകടന്നു. കാരറ്റുവിലയും സെഞ്ചുറിയിലെത്തി. പച്ചമുളകിന് എരിവേറി. രണ്ടുദിവസം കൊണ്ട് കൂടിയത് 50 രൂപ. ഇഞ്ചിക്ക് വില 170ല്‍ നിന്ന് 220ലെത്തി. പയറിനും ചെറിയ ഉള്ളിക്കും ബീന്‍സിനും 40രൂപയുടെ വര്‍ധന. എറണാകുളം കമ്പോളത്തിലെ വിലയാണിത്. നഗരത്തിന്‍റെ മറ്റുഭാഗങ്ങളില്‍ 10 രൂപ മുതല്‍ 30 രൂപ വരെ കൂടുതല്‍ കൊടുക്കണം ഇതെ ഇനങ്ങള്‍ക്ക്. വില കേട്ട് കണ്ണുതള്ളേണ്ട അവസ്ഥ. ഈ മാസം ആദ്യം മുതലുള്ള വിലക്കയറ്റമാണ്. വില എന്നു കുറയുമെന്നാണ് സാധാരണക്കാര്‍ക്ക് അറിയേണ്ടത്. സര്‍ക്കാരിന്‍റെ ഹോര്‍ട്ടികോര്‍പ്പിലും പച്ചക്കറികള്‍ പലതിനും നൂറിലെറെയാണ് വില. ആന്ധ്രയില്‍ നിന്നുള്ള പച്ചക്കറി ലഭ്യത ഇനിയും കുറഞ്ഞാല്‍ വില പിന്നെയും കൂടും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























