പത്തനംതിട്ടയില്‍ പച്ചക്കറിക്കും മത്സ്യത്തിനും തീവെട്ടിക്കൊള്ള – വിലവിവര പട്ടിക എങ്ങുമില്ല – പരിശോധിക്കേണ്ടവര്‍ പുട്ടടിച്ച് ഉറങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ പച്ചക്കറിക്കും മത്സ്യത്തിനും തീവെട്ടിക്കൊള്ള. വ്യാപാരികള്‍ ആരും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാറില്ല. ആളും തരവുംനോക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ള വില വാങ്ങുകയാണ് കച്ചവടക്കാര്‍. ഇതിനെതിരെ നടപടിയെടുക്കേണ്ട സിവില്‍സപ്ലൈസ്‌ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് ജനങ്ങളെ കൊള്ളയടിക്കുന്ന ഈ നടപടി വര്‍ഷങ്ങളായി തുടരുന്നത്. സമീപ ജില്ലകളില്‍ പച്ചക്കറിക്കും മത്സ്യത്തിനും ന്യായമായ വില മാത്രം വാങ്ങുമ്പോള്‍ പത്തനംതിട്ടയില്‍ ഇത് തോന്നുംപടിയാണ്. കാലങ്ങളായി നടക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

വ്യാപാര സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക്‌ കാണത്തക്ക രീതിയില്‍ വിലവിവരപ്പട്ടിക കടയുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കണം എന്നാണ് നിയമം. മിക്ക വ്യാപാരികള്‍ക്കും വിലവിവരപ്പട്ടികയോട് വിമുഖതയാണ്‌. പച്ചക്കറി വാങ്ങുവാന്‍ ചെന്നാല്‍ ഓരോ ഇനത്തിന്റെയും വില ഒന്നിനുപിറകെ മറ്റൊന്നായി ചോദിച്ച് മനസ്സിലാക്കേണ്ട ബാധ്യതയാണ് ജനങ്ങള്‍ക്ക്‌. പലതരം പച്ചക്കറികള്‍ വാങ്ങിയിട്ട് എത്രയായി എന്ന് ചോദിക്കുമ്പോള്‍ ഒരു തുക പറഞ്ഞ് അത്  വാങ്ങുകയാണ് വ്യാപാരികള്‍ ചെയ്യുന്നത്. ഓരോന്നിന്റെയും തൂക്കവും വിലയും എഴുതികൂട്ടിയോ ബില്ലടിച്ചോ നല്‍കാത്തതിനാല്‍ വ്യാപാരികള്‍ പറയുന്ന തുക നല്‍കുകയാണ് ജനങ്ങള്‍. പച്ചക്കറികള്‍ക്ക് ഉയര്‍ന്ന വില വാങ്ങുന്നതിന് പുറമെയാണ് കള്ളക്കണക്കിലൂടെ ജനങ്ങളില്‍നിന്നും കൂടുതല്‍ പണം പിടിച്ചുപറിക്കുന്നത്.

ഇതുപോലെതന്നെയാണ് ജില്ലയിലെ മത്സ്യ വ്യാപാരവും. പത്തനംതിട്ട ജില്ലക്ക് പുറത്ത് എല്ലാ മത്സ്യവില്‍പ്പനക്കാരും ഓരോ ഇനത്തിന്റെയും വില എഴുതി കടയുടെ മുമ്പില്‍ തൂക്കാറുണ്ട്. ഓരോന്നിന്റെയും വില മനസ്സിലാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ളത് വാങ്ങുവാന്‍ ഇതുമൂലം സാധിക്കും. എന്നാല്‍ പത്തനംതിട്ടയില്‍ ഒരു മത്സ്യ വില്‍പ്പന കടകളിലും വില പ്രദര്‍ശിപ്പിച്ചിട്ടില്ല. ഓരോ സമയത്തും ആളും തരവുംനോക്കി ഓരോ വിലയാണ് ഈടാക്കുന്നത്. സമീപ ജില്ലകളിലെ വിലയുടെ ഇരട്ടിയാണ് പത്തനംതിട്ടയില്‍ വ്യാപാരികള്‍ ഈടാക്കുന്നത്. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യവും ഇവിടെ യഥേഷ്ടം വില്‍പ്പന നടത്തുന്നു. മായം ചേര്‍ന്നതോ പുഴുവരിച്ചതോ ആയ മത്സ്യം ലഭിച്ചവര്‍ പരാതിയുമായി പോകുമ്പോള്‍ മാത്രമാണ് ഇവിടെ പരിശോധനകള്‍ നടക്കുന്നത്.

മത്സ്യം ദിവസങ്ങളോളം കേടുകൂടാതെയിരിക്കുവാന്‍ മാരകമായ വിഷപദാര്‍ഥങ്ങള്‍ ചേര്‍ക്കാറുണ്ട്. ഐസ് നിര്‍മ്മാണ വേളയിലാണ് ഇത് ചേര്‍ക്കുന്നത്. ഈ ഐസ് പെട്ടെന്ന് അലിഞ്ഞുപോകുകയുമില്ല. ഇത്തരം ഐസുകള്‍ നിറച്ച തെര്‍മോകോള്‍ ബോക്സില്‍ ആഴ്ചകളോളം മത്സ്യം സൂക്ഷിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാകുന്ന പല പുതിയ രോഗങ്ങളുടെയും പിന്നില്‍ ഇത്തരം മാരക വിഷങ്ങളാണ്. ഉണക്ക മത്സ്യത്തിന്റെ വിലയുടെ  കാര്യത്തിലും പത്തനംതിട്ട ഒന്നാമത് തന്നെയാണ്. സമീപ ജില്ലകളില്‍ 200 മുതല്‍ 300 രൂപ വിലക്ക് ഒരുകിലോ ഉണക്കമീന്‍ ലഭിക്കും. എന്നാല്‍ ഇതേ മീന്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് വാങ്ങണമെങ്കില്‍ രണ്ടിരട്ടി വില നല്‍കണം. ചുരുക്കം പറഞ്ഞാല്‍ എന്തിനും ഏതിനും തീപിടിച്ച വിലയാണ് പത്തനംതിട്ടയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....