ചീരച്ചേമ്പ് നട്ടാല്‍ വർഷം മുഴുവൻ ഇലകള്‍ ലഭ്യമാകും

For full experience, Download our mobile application:
Get it on Google Play

ചേമ്പ് പോലെ തന്നെ എളുപ്പത്തില്‍ തോട്ടത്തിലും വീട്ടുവളപ്പിലും നട്ടുവളര്‍ത്താൻ സാധിക്കുന്ന ചെടിയാണ് ചീരച്ചേമ്പ്. ചേമ്പിൻറെ കിഴങ്ങും തണ്ടും ഇലയുമെല്ലാം ഭക്ഷ്യയോഗ്യമാണ്. എന്നാൽ ചീരച്ചേമ്പിൽ കിഴങ്ങ് ഉണ്ടാകുന്നില്ല. ഇലകൾക്ക് ചൊറിച്ചില്‍ ഇല്ലെന്നതാണ് ചീരച്ചേമ്പിൻറെ പ്രത്യേകത. ഇലകളും തണ്ടും തോരന്‍ വെക്കാനും കറി വെക്കാനും യോജിച്ചതാണ്. എളുപ്പത്തില്‍ ദഹിക്കുന്ന ചേമ്പ് രക്തത്തിലെ കൊളസ്‌ട്രോളിൻറെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ എ.ബി.സി, ഫോസ്ഫറസ്, പൊട്ടാസ്യം, അയേണ്‍, തയാമിന്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞതാണ് ഈ ഇലക്കറി. ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും ചീരച്ചേമ്പ് അറിയപ്പെടുന്നു. ഒരു പ്രാവശ്യം നട്ടാല്‍ എന്നും കറി വെക്കാന്‍ ഇലകള്‍ കിട്ടും.

സാധാരണ ചേമ്പ് കൃഷി ചെയ്യുന്നതുപോലെ നട്ടുവളര്‍ത്താം. മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഗ്രോബാഗില്‍ നടാവുന്നതാണ്. തൈകളാണ് ചീരച്ചേമ്പ് നടാനായി ഉപയോഗിക്കുന്നത്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തഴച്ചുവളരുന്നതാണ്. ഇതിന്റെ ചുവട്ടില്‍ ചെറിയ തൈകളുണ്ടായാല്‍ വേരോടെ പറിച്ചെടുത്ത് നടാവുന്നതാണ്. മട്ടുപ്പാവില്‍ നടുന്നവര്‍ക്ക് ചകിരിച്ചോര്‍ ഗ്രോബാഗില്‍ ചേര്‍ത്താല്‍ ഭാരം കുറയ്ക്കാന്‍ കഴിയും. സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍ മതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...