പന്തളം : സർക്കാരിന്റെ ആഹ്വാനപ്രകാരം ചേരിക്കൽ ത്രീസ്റ്റാർ പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിതമായ പച്ചക്കറികൾ ചേരിക്കൽ പ്രദേശത്തെ വീടുകളിൽ നേരിട്ട് എത്തിക്കാനുള്ള ഉദ്യമത്തിലാണ് ത്രീസ്റ്റാറിന്റെ പ്രവർത്തകർ. കൃഷിയുടെ ഉദ്ഘാടനം പന്തളം നഗരസഭ ചെയർപേഴ്സൺ റ്റി.കെ സതി നിർവഹിച്ചു.
ചേരിക്കൽ പ്രദേശത്ത് പലഭാഗങ്ങളായി തരിശു കിടന്ന 4 ഏക്കർ സ്ഥലം ഏറ്റെടുത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ഒരേക്കറിൽ മരച്ചീനിയും ഒരേക്കറിൽ മത്തൻ, വെള്ളരി, തടിയൻകാ, എന്നിവയും,. ചീര, വഴുതന, പാവൽ, പടവലം, മുളക്, മുതലായ കൃഷികളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ (28) ത്രീസ്റ്റാറിന്റെ ഓഫീസില്‍ നിന്നും പച്ചക്കറി വിത്തും വിതരണം ചെയ്യും. സംഘടനയുടെ മുതിർന്ന അംഗവും കർഷകനുമായ പി. ആർ ശ്രീധരൻ, പ്രസിഡന്റ് നിബിൻ രവീന്ദ്രൻ, സെക്രട്ടറി പ്രമോദ് കണ്ണങ്കര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.