Thursday, July 10, 2025 9:42 am

രാജ്യത്ത് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ ഘടന മാറുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ ഘടന മാറുന്നു. നിലവില്‍ എത്ര സിസിയുടെ വാഹനമാണ്, പഴക്കം തുടങ്ങിയവ കണക്കാക്കിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം തുക ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്നത്. വാഹനത്തിന്റെ ഉപയോഗം, വാഹനം ഓടിക്കുന്ന രീതി തുടങ്ങിയ ഓപ്ഷനുകള്‍ കൂടി പോളിസിയില്‍ ഉള്‍പ്പെടുത്തി പ്രീമിയം തുക നിശ്ചയിക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് രംഗത്തെ നിയന്ത്രണ സംവിധാനമായ ഐആര്‍ഡിഎ അനുമതി നല്‍കി.

കാലത്തിന് അനുസരിച്ചുള്ള മാറ്റം ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഐആര്‍ഡിഎയുടെ തീരുമാനം. പോളിസി ഉടമയുടെ താത്പര്യം സംരക്ഷിക്കുന്നതിനും ഇന്‍ഷുറന്‍സ് മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പരിഷ്‌കരണമെന്ന് ഐആര്‍ഡിഎ വ്യക്തമാക്കി.

വാഹന ഉടമകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ക്കാണ് രൂപം നല്‍കിയത്. ഈ മൂന്ന് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയുള്ള പോളിസികള്‍ മുന്നോട്ടുവെയ്ക്കാനാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ അനുമതി നല്‍കിയത്. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച്‌ പ്രീമിയം നിശ്ചയിക്കുന്നതാണ് ഒന്നാമത്തെ ഓപ്ഷന്‍. കൂടുതല്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്ക് റിസ്‌ക് കൂടുതലാണ്. അപകടസാധ്യത കണക്കിലെടുത്ത് വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന പ്രീമിയം തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ രീതി. ഉപയോഗം കുറവുള്ളവരുടെ പ്രീമിയം കുറവായിരിക്കും.

പ്രീമിയം നിശ്ചയിക്കാന്‍ വാഹനം ഓടിക്കുന്ന രീതിയെ അടിസ്ഥാനമാക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. മോട്ടോര്‍ വാഹന നിയമം ലംഘിച്ച്‌ വാഹനം ഓടിച്ച്‌ കൂടുതല്‍ പിഴ ലഭിച്ചവരുടെ പ്രീമിയം തുക ഉയരും. ഇവിടെയും റിസ്‌കാണ് അടിസ്ഥാനമാക്കുന്നത്. സുരക്ഷിതമായി വാഹനം ഓടിക്കുന്നവരുടെ പ്രീമിയം കുറവായിരിക്കും. നിലവില്‍ ഒന്നിലധികം വാഹനം ഉള്ളവര്‍ പ്രത്യേകമായി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണം. ഇതിന് പകരമായി ഒന്നിലധികം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് ഒറ്റ പോളിസി എന്നതാണ് മൂന്നാമത്തെ ഓപ്ഷന്‍. ഒന്നിലധികം വാഹനം ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യും. എന്നാല്‍ പ്രീമിയം തുക അല്‍പ്പം കൂടുതലായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

NCD യില്‍ കൈ പൊള്ളല്ലേ ….നിക്ഷേപത്തിന് ഒരു ഗ്യാരണ്ടിയും ഇല്ല

0
എന്‍.സി.ഡി (NCD)കള്‍ക്ക് സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന്...

കോന്നി പാറമട അപകടം ; പോലീസ് കേസെടുത്തു

0
കോന്നി : പയ്യനാമൺ അടുകാട് കാർമല ചേരിക്കൽ ചെങ്കുളം...

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ...

ഓണക്കാലത്ത് റേഷൻ കടകൾ വഴി സബ്സീഡി നിരക്കിൽ വെളിച്ചെണ്ണയും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും ...

0
പത്തനംതിട്ട : വെളിച്ചെണ്ണയ്ക്ക് അമിതമായിവില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്ത് റേഷൻ...