പാലക്കാത്തകിടി സെയ്ന്റ് മേരീസ് ഗവൺമെന്‍റ് ഹൈസ്കൂളിന്‍റെ വാഹനം വീണ്ടും ഓട്ടം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പാലക്കാത്തകിടി സെയ്ന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂളിന്റെ വാഹനം വീണ്ടും ഓട്ടം തുടങ്ങി. സ്കൂൾ വികസനസമിതി, ജനകീയ സമിതി, അധ്യാപക രക്ഷാകർത്തൃസമിതി എന്നിവയുടെ നേതൃത്വത്തിലാണ് വണ്ടി വാങ്ങിയിരുന്നത്. ഇൻഷുറൻസ്, പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചപ്പോൾ അറ്റകുറ്റപ്പണിക്ക് വകയില്ലാതെ വണ്ടി കട്ടപ്പുറത്താവുകയായിരുന്നു. അതിനിടയ്ക്ക് ഒരു വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിച്ചാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചത്. ഈ വർഷവും അത് തുടർന്നു. ഒന്നര മാസത്തിനു ശേഷം വാടക വാഹനം വിൽപ്പന നടത്തിയ സാഹചര്യത്തിൽ വീണ്ടും പ്രതിസന്ധി നേരിട്ടു. പിന്നീട് ഒരു മാസത്തോളം പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും വാഹനങ്ങളിലാണ് കുട്ടികളെ എത്തിച്ചത്.

ഈ സാഹചര്യത്തിലാണ് അധ്യാപകരും രക്ഷിതാക്കളും താത്കാലികമായി വായ്പ എടുത്ത് സ്കൂൾ വാഹനം പുറത്തിറക്കുവാൻ തീരുമാനിച്ചത്. വാഹനം ഉപയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഈടാക്കുന്ന തുച്ഛമായ ഫീസ് പൂർണമായി ലഭിച്ചാൽപോലും ഡ്രൈവറുടെ ശമ്പളം, ഡീസൽ, മെയിന്റനൻസ്, ടയർ തുടങ്ങിയവ ഉൾപ്പെടെ വാഹനത്തിന്റെ നടത്തിപ്പിന് തികയില്ല. സന്നദ്ധ സഹായത്തോടെ പണം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും പ്രതിസന്ധി നേരിടുമെന്ന് പ്രഥമാധ്യാപകന്‍റെ ചുമതല വഹിക്കുന്ന ജയ്മോൻ ബാബുരാജ്, പി.ടി.എ.പ്രസിഡന്റ്‌ എസ്.വി. സുബിൻ എന്നിവർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...