അടൂരില്‍ നടപ്പാതകള്‍ കയ്യേറി വാഹന പാര്‍ക്കിംഗ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ നടപ്പാതകള്‍ കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്  കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊതുവെ വീതി കുറഞ്ഞ റോഡുകളുടെ വശങ്ങളിലാണ് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇതോടെ കാല്‍നട യാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്. ഇത് മൂലം റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങള്‍ ഇടിക്കുമോ എന്ന ഭയത്തിലാണ് ആളുകള്‍ സഞ്ചരിക്കുന്നത്‌. അടൂര്‍ നഗരത്തില്‍ പോലീസ് സ്ഥാപിച്ച നോ പാര്‍ക്കിംഗ് ബോര്‍ഡുകളുടെ സമീപത്തും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവായി മാറുന്നുണ്ട്. അടൂര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ കൂടുതലും.

നഗരത്തില്‍ എത്തുന്ന വാഹനങ്ങള്‍ അലക്ഷ്യമായാണ് പലരും പാര്‍ക്ക് ചെയ്തിട്ട് പോകുന്നത്. നടപ്പാതകളിലേക്ക് കയറ്റി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവിടെ നിന്നും കൊണ്ടുപോകുന്നത്‌. വാഹനങ്ങളുടെ പുറക് വശം റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ബസുകള്‍ നിര്‍ത്തുന്ന സ്ഥലങ്ങളിലും ഇത്തരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. ഇതിനാല്‍ തന്നെ ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റിയിറക്കുന്നത്. അനധികൃതമായി വാഹനം നിര്‍ത്തിയിടുന്നവര്‍ക്ക് എതിരെ അടൂര്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിച്ചെങ്കില്‍ മാത്രമേ ഈ വിഷയത്തിന് പരിഹാരമാവുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...