ചെറിയ പട്ടണങ്ങളിൽ ഐടി വിപ്ലവം ; കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ ചെലവിൽ ലോകോത്തര വർക്ക് സ്പെയ്സുമായി കേരള സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഐടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ ചെറിയ പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സുവർണ്ണാവസരം. കേരള സർക്കാരിന്റെ K-DISC ന്റെ കീഴിൽ ആരംഭിച്ച ആദ്യത്തെ ‘Commune – Work Near Home’ സെന്റർ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനുവരി മുതൽ വിജയകരമായി പ്രവർത്തിക്കുന്നു. ജീവനക്കാർക്ക് വീടിനടുത്തായി തന്നെ മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി. മെട്രോ നഗരങ്ങളിലെ വൻ തുകകൾ ഒഴിവാക്കി, ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളോടെ ബിസിനസ്സ് വളർത്താൻ ഈ കോ-വർക്കിംഗ് സ്പെയ്സ് സഹായിക്കും.

കമ്പനികൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ
ചിലവ് കുറഞ്ഞ ഓഫീസ് സംവിധാനം – കോടികൾ മുടക്കി ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള വലിയ ബാധ്യതകൾ ഇവിടെ ഒഴിവാക്കാം.
• പ്ലഗ് ആൻഡ് പ്ലേ – പൂർണ്ണ സജ്ജമായ ഓഫീസ് ആയതിനാൽ ആദ്യ ദിവസം തന്നെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാം.
നാട്ടിലെ മികച്ച പ്രതിഭകളെ കണ്ടെത്താം – പ്രതിഭാധനരായ ഉദ്യോഗസ്ഥരെ മറ്റ് വലിയ നഗരങ്ങളിലേക്ക് മാറ്റാതെ തന്നെ, സ്വന്തം നാട്ടിൽ നിർത്തിക്കൊണ്ട് കമ്പനിയുടെ ഭാഗമാക്കാം.
ഫ്ലെക്സിബിൾ ബുക്കിംഗ് – ദീർഘകാല കരാറുകളുടെ ബാധ്യതകളില്ല. ദിവസ വാടകയ്ക്കോ മാസ വാടകയ്ക്കോ ആവശ്യാനുസരണം സീറ്റുകൾ തിരഞ്ഞെടുക്കാം.
ലോകോത്തര സൗകര്യങ്ങൾ – ഹൈ-സ്പീഡ് ഇന്റർനെറ്റ്, എയർ കണ്ടീഷനിങ്, തടസ്സമില്ലാത്ത പവർ ബാക്കപ്പ്, ആക്സസ് കൺട്രോൾ സുരക്ഷാ സംവിധാനങ്ങൾ, മീറ്റിംഗ് ഏരിയകൾ എന്നിവ ഇവിടെ ലഭ്യമാണ്.

കമ്പനികളുടെ ആവശ്യത്തിനനുസരിച്ച് വിപുലമായ സീറ്റിംഗ് ക്രമീകരണങ്ങളാണ് commune സെന്ററിൽ ഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് ക്യാബിനുകൾ, ഫ്ലെക്സി സീറ്റുകൾ, എക്സിക്യൂട്ടീവ് ക്യാബിനുകൾ, കോൺഫറൻസ് റൂം എന്നിവ ലഭ്യമാണ്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പ്രൊഫഷണൽ വർക്ക്സ്പെയ്സ് കേരളത്തിലെ IT ബിസിനസ്സ് വിപുലീകരണത്തിന് മികച്ചൊരു മുതൽക്കൂട്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
• ഓൺലൈൻ രജിസ്ട്രേഷൻ ഫോം: https://forms.gle/x8WPEryNaNAzMFdC7
• സ്ഥലം: BSNL മെയിൻ ഓഫീസ് കോമ്പൗണ്ട്, കൊട്ടാരക്കര,
• ഫോൺ നമ്പർ: +91 474 245 0425
• ഇമെയിൽ: [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...