തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തി. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പോകുന്ന വാഹനങ്ങൾക്കു ചെറിയ നിരക്കിൽ വിമാനത്താവളത്തിനുള്ളിൽ ചെലവിടാനുള്ള സമയവും കുറച്ചു. നേരത്തേ 10 മിനിറ്റായിരുന്നു കുറഞ്ഞ സമയം 8 മിനിറ്റാക്കി കുറച്ചു. ഈ സമയത്ത് ഇരുചക്രവാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും സൗജന്യമായി പോയിവരാമായിരുന്നെങ്കിൽ ഇപ്പോഴിത് സ്വകാര്യകാറുകൾക്കു മാത്രമാക്കി. ഇരുചക്രവാഹനങ്ങൾക്ക് ആദ്യത്തെ അര മണിക്കൂർ 50 രൂപ ഫീസ് ഈടാക്കും. ഓട്ടോറിക്ഷകൾക്ക് അര മണിക്കൂറിന് 20 രൂപയായിരുന്നത് 50 രൂപയായി ഉയർത്തി.

സ്വകാര്യ കാറുകൾക്ക് 8 മിനിറ്റ് സൗജന്യമുണ്ടെങ്കിലും ടാക്സികൾക്ക് രണ്ടുതരത്തിൽ ഫീസ് ഈടാക്കും. യാത്രക്കാരെ ഇറക്കാനെത്തുന്ന വാഹനങ്ങൾക്ക് ആദ്യ 8 മിനിറ്റിൽ 50 രൂപയും യാത്രക്കാരെ കയറ്റാനെത്തുന്നവർക്ക് 180 രൂപയുമാണ് ഫീസ്. മുൻപ് 10 മിനിറ്റ്, 2 മണിക്കൂർ, 12 മണിക്കൂർ, 24 മണിക്കൂർ സമയക്രമങ്ങളിലായിരുന്നു ഫീസ് മാറിയിരുന്നത്. ഇപ്പോൾ 8 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂർ, 2 മണിക്കൂർ, 3 മണിക്കൂർ, 4 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ സമയപരിധി പലതരത്തിലാക്കി ഉയർന്ന നിരക്ക് ഈടാക്കാനാണു തീരുമാനം. ഒക്ടോബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. വിമാനത്താവളത്തിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ടാക്സി ഡ്രൈവർമാർക്കും ഉൾപ്പെടെ നിരക്കുവർധന ഇരുട്ടടിയാകും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവ്

0
തൃശൂർ: ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം...

വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്. അനുമതിയോടെ...

സർക്കാർ ആശുപത്രിക്ക് മുന്നിലെ ഗതാഗതക്കുരുക്കിനെച്ചൊല്ലി ബിജെപി നേതാവും വനിതാ പോലീസും തമ്മിൽ വാക്ക്പോര്

0
ഉത്തർപ്രദേശ്: സർക്കാർ ആശുപത്രിക്ക് മുന്നിലെ ഗതാഗതക്കുരുക്കിനെച്ചൊല്ലി ബിജെപി നേതാവും വനിതാ പോലീസും...

തൃക്കണ്ണാപുരം കൗൺസിലർ അജിൻ കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തൃക്കണ്ണാപുരം കൗൺസിലർ അജിൻ കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം...