റാന്നി താലൂക്ക് ആശുപത്രിയില്‍ നോ പാർക്കിംഗ് ബോർഡുകൾക്ക് കീഴിൽ വാഹന പാർക്കിംഗ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ‘നോ പാർക്കിംഗ്’ ബോർഡുകൾക്ക് കീഴിൽ വാഹന പാർക്കിംഗ്. റാന്നി താലൂക്ക് ആശുപത്രിക്കു മുന്നിലെ കാഴ്ചയാണിത്. ആശുപത്രിക്കു മുന്നിലെ റോഡിനു വീതി കുറവാണ്. വാഹനങ്ങളിലെത്തുന്ന രോഗികൾക്കും ആംബുലൻസുകൾക്കും ഗതാഗത തടസ്സം നേരിടാതിരിക്കാനാണ് ആശുപത്രിക്കു മുന്നിൽ വാഹന പാർക്കിംഗ് നിരോധിച്ചത്. ഇവിടെ കിടന്നിരുന്ന സ്വകാര്യ ആംബുലൻസുകളും മാറ്റിയിരുന്നു. തുടർന്ന് റാന്നി പഞ്ചായത്ത് സെക്രട്ടറി ‘നോ പാർക്കിംഗ്’ ബോർഡുകളും സ്ഥാപിച്ചിരുന്നു. പഴയ രാമപുരം ചന്തയുടെ സ്ഥലത്ത് പഞ്ചായത്ത് പാർക്കിങ്ങും ക്രമീകരിച്ചിട്ടുണ്ട്. ആശുപത്രിക്കു മുന്നിലെ റോഡിലെ ഇരുവശത്തും ഇരുചക്ര വാഹനങ്ങൾ നിരത്തി വെച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തുന്ന വാഹനങ്ങളും ആംബുലൻസുകളും കടന്നു പോകാൻ പലപ്പോഴും ബുദ്ധിമുട്ടുകയാണ്. സമീപവാസികളുടെ വാഹനം കൂടിയെത്തിയാൽ വശം കൊടുക്കാനാകാതെ കുരുക്കിൽപെട്ടു കിടക്കും. പരാതി ഉയരുമ്പോൾ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കും. അടുത്ത ദിവസം വീണ്ടും വാഹനങ്ങൾ നിരക്കുന്ന സ്ഥിതിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...