പുക സർട്ടിഫിക്കറ്റ് ഇല്ലേ , എങ്കിൽ 2000 പുകയും ; കേന്ദ്രങ്ങളിലെല്ലാം തിരക്കോട് തിരക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മോട്ടോര്‍ വാഹന നിയമ ലംഘകര്‍ക്കുള്ള പിഴത്തുക കുത്തനെ ഉയര്‍ത്തിയതോടെയും പരിശോധനകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലേക്കു മാറിയതിനാലും സര്‍ട്ടിഫിക്കറ്റിനായി പുക പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏതുതരം വാഹനമായാലും രണ്ടായിരം പോയതുതന്നെ.
പുക സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു തുച്ഛമായ തുക നല്‍കേണ്ടിടത്ത് പിഴയായി വലിയ തുക അടക്കേണ്ടി വരുന്നതിനാലാണിത്.

ബിഎസ് 4 (ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) മുതലുള്ള വാഹനങ്ങള്‍ക്കു ഒരു വര്‍ഷത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ബിഎസ് 3 വാഹനങ്ങള്‍ക്ക് ആറുമാസത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. പുതിയ വാഹനങ്ങള്‍ക്കു ഒരു വര്‍ഷം കഴിയുമ്പോള്‍ മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ നടത്തുന്ന പരിശോധനകളില്‍ ഒരു മാസം പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നൂറോളം വാഹനങ്ങള്‍ക്കു പിഴ ചുമത്താറുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി.മഹേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...