മഹാരാഷ്ട്രയിലെ ജയിലുകളില്‍ 2061 തടവുകാര്‍ക്കും 421 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ ജയിലുകളില്‍ ഇതുവരെ 2061 തടവുകാര്‍ക്കും 421 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ആറ് തടവുകാരും അഞ്ച് ജീവനക്കാരും ഇതിനകം മരണമടഞ്ഞുവെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി. പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 261 തടവുകാര്‍ക്കും 43 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരില്‍ 1,767 തടവുകാരും 372 ജീവനക്കാരും രോഗമുക്തരായെന്നും ആശുപത്രി വിട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 14,597 തടവുകാരിലും 2,543 ജീവനക്കാരിലും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 21,029 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 479 പേര്‍ കൂടി മരണമടഞ്ഞു. 19,476 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ എണ്ണം 12,63,799 ആയി. 2,73,477 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 9,56,030 പേര്‍ രോഗമുക്തരായി. 33,886 ആളുകള്‍ ഇതിനകം സംസ്ഥാനത്ത് മരണമടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...