വാഹന മോഷണം : കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി : വാഹന മോഷണം കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. മൊ​റ​യൂ​ര്‍ പോ​ത്തു​വെ​ട്ടി​പ്പാ​റ​യി​ലെ വാ​ഹ​ന വി​ല്‍പ​ന കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് മോ​ഷ​ണം പോ​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​ത്യേ​ക പോലീ​സ് സം​ഘം ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ വാ​ഹ​ന മോ​ഷ്ടാ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ കോ​ള്‍നാ​ട് സാ​ല​ത്തൂ​ര്‍ കാ​ടു​മ​ട്ട പ​ഷ​വ​ത്ത് ന​സീ​ര്‍ (25), മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ( 20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 25ന് ​പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം. പോ​ത്തു​വെ​ട്ടി​പ്പാ​റ​യി​ലെ യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മി​ല്‍നി​ന്ന് പു​ല​ര്‍ച്ച ര​ണ്ടോ​ടെ ടാ​റ്റാ സു​മോ, സ്വി​ഫ്റ്റ് കാ​റു​ക​ള്‍ കേ​ന്ദ്ര​ത്തി​ലെ പൂ​ട്ടു​ത​ക​ര്‍ത്ത് സം​ഘം ക​ട​ത്തു​ക​യാ​യി​രു​ന്നു. ക​ട​യി​ല്‍നി​ന്ന് ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ഹ​നം കാ​സ​ര്‍കോ​ട്​ അ​തി​ര്‍ത്തി ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​സി പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീക​രി​ച്ചാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ള്‍ക്കാ​യു​ള്ള അ​ന്വേ​ഷ​ണം.

മ​ഞ്ചേ​ശ്വ​രം അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യാ​ജ ന​മ്പ​റു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യി​ലു​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന മോ​ഷ​ണ​ത്തി​ല്‍ മ​റ്റു ര​ണ്ടു​പേ​ര്‍ക്കു​കൂ​ടി പ​ങ്കു​ണ്ടെ​ന്നും ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മു​ക​ളി​ല്‍നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്നും വി​വ​ര​മു​ണ്ട്. ഇ​ന്‍സ്പെ​ക്ട​ര്‍ എം.​സി പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ര​തീ​ഷ് ഒ​ള​രി​യ​ന്‍, പ​മി​ത്, ശ​ശി അ​മ്പാ​ളി, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തു​ട​ര​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കു​മെ​ന്ന്​ പോ​ലീ​സ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു ; യുവാവ് അറസ്റ്റില്‍

0
കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന...

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു ; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

0
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം....

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...