ഓമല്ലൂര്‍ കുരിശടി ജംഗ്ഷനില്‍ വാഹനങ്ങൾ കൂട്ടയിടിച്ചു ; അഞ്ചു പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : ഓമല്ലൂര്‍ കുരിശടി ജംഗ്ഷനില്‍  നാലു വാഹനങ്ങൾ കൂട്ടയിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ മാരുതി കാർ പൂർണമായി തകർന്നു. ഒരു മണിക്കൂറോളം പത്തനംതിട്ട – അടൂർ, പത്തനംതിട്ട – ഇലവുംതിട്ട റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. തിങ്കൾ പകൽ 1.15നാണ്‌ അപകടം. ആംബുലൻസും രണ്ട്‌ കാറുകളും സ്വകാര്യ ബസുമാണ്‌ അപകടത്തിൽപ്പെട്ടത്‌. പത്തനംതിട്ടയിൽ നിന്ന്‌ കുളനട മെഡിക്കൽ ട്രസ്റ്റിലേക്ക് രോഗിയെ കൊണ്ടുവരാൻ പോയ സേവാഭാരതിയുടെ ആംബുലൻസ് പത്തനംതിട്ടയിൽ നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ എതിരേ വന്ന മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ പന്തളത്ത്‌ നിന്ന്‌ പത്തനംതിട്ടയ്ക്ക്‌ പോയ സ്വകാര്യ ബസിലും ഇടിക്കുകയായിരുന്നു.

ആംബുലൻസും കാറും ഒരേ സമയം കുരിശടി ജംഗ്ഷനില്‍  നിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്‍റെ ടാങ്ക് പൊട്ടി ഡീസൽ റോഡിലേക്ക് ഒഴുകി. മാരുതി കാറിന്‍റെ മുന്നിലെ രണ്ട് എയർ ബാഗുകളും പ്രവർത്തിച്ചതിനാൽ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്‍റെ ടാങ്കിൽ നിന്ന് ചോർന്ന ഡീസൽ അഗ്നിരക്ഷാസേന നീക്കി. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഒരു മണിക്കുറോളമെടുത്താണ്‌ വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...