അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ദേശീയ പാതയോരത്ത് തന്നെ; നീക്കം ചെയ്യണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ദേശീയ പാതയോരത്ത് നിന്ന് നീക്കം ചെയ്യാത്തത് വീണ്ടും അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയില്‍ നാട്ടുകാര്‍. ദേശീയ പാതയോരത്ത് കാക്കാഴം, നീര്‍ക്കുന്നം പ്രദേശങ്ങളിലാണ് വീണ്ടും വലിയ ദുരന്തത്തിന് വഴി വെച്ച് വാഹനങ്ങള്‍ റോഡരികില്‍ കിടക്കുന്നത്. കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന് വടക്ക് ഭാഗത്തായി അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളാണ് യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് കിടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും ഏപ്രില്‍ 20ന് തടിലോറിയിലിടിച്ച മിനി ലോറിയുമാണ് മറ്റ് വാഹനങ്ങള്‍ക്ക് തടസമാകുന്ന തരത്തില്‍ കിടക്കുന്നത്.

സാധാരണ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ് പതിവ്. അല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസമാകാത്ത തരത്തില്‍ റോഡരികില്‍ നിന്ന് നീക്കിയിടും. എന്നാല്‍ ഇവിടെ രണ്ട് വാഹനങ്ങളും റോഡിനോട് ചേര്‍ന്നു തന്നെയാണ് കിടക്കുന്നത്. മിനി ലോറി പാലത്തിന്റെ ഇറക്കത്തില്‍ തന്നെ കിടക്കുന്നത് വടക്കു ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് കാഴ്ച തടസമാകുന്നുണ്ട്. ഈ വാഹനം കിടക്കുന്നത് മൂലം സമീപത്തെ കടകളിലേക്ക് ആര്‍ക്കും കയറാന്‍ കഴിയാത്ത അവസ്ഥയുമായി. ഒരാഴ്ച കഴിയുമ്പോള്‍ സ്‌കൂള്‍ തുറക്കുന്നതോടെ കാക്കാഴം സ്‌ക്കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.

നീര്‍ക്കുന്നം ഇജാബ മസ്ജിദിന് കിഴക്കു വശം ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ ഇപ്പോഴും ദേശീയ പാതയോരത്തു തന്നെയാണ് കിടക്കുന്നത്. ഇതിലുടെ കാല്‍ നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായി. എതിരെ വാഹനം വന്നാല്‍ ഈ ഭാഗത്തേക്ക് മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. അപകടത്തില്‍പ്പെട്ട ഇത്തരം വാഹനങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...