പന്തളം എം.സി റോഡിൽ ചീറിപ്പാഞ്ഞ് വാഹനങ്ങൾ ; അപകട ഭീഷണിയില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : എം.സി റോഡിൽ ചീറിപ്പായുന്ന വാഹനങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. രാവിലെയും വൈകുന്നേരവും സ്‌കൂളുകളുടെ മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. കുളനട മാന്തുക മുതൽ പറന്തൽ വരെ എം.സി.റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി സ്‌കൂളുകളുണ്ട്. രാവിലെ 8. മുതൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സൈക്കിളിലും കാൽനടയായും പോകുന്നത്. വൈകുന്നേരം സ്‌കൂൾ വിടുമ്പോൾ കൂട്ടമായാണ് വിദ്യാർത്ഥികൾ റോഡിലേക്കിറങ്ങുന്നത്. ഈ സമയം ബസുകളും ടിപ്പറുകളും മറ്റും ചീറിപ്പായുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗം കാരണം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുലർച്ചെ കുരമ്പാലയിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് മൂന്ന് അപകടമാണ് ഉണ്ടായത്. എം സി.റോഡ് പുനർനിർമ്മിച്ചതിനുശേഷമാണ് അപകടങ്ങൾ വർദ്ധിച്ചത്. ഹൈവേ പോലീസ് പട്രോളിങ് നടത്തുന്നെങ്കിലും കാര്യക്ഷമമല്ലെന്ന് നാട്ടുകാർ പറഞ്ഞു. രാത്രികാലങ്ങളിൽ തടി കയറ്റി വരുന്ന ലോറികളുടെ ബോഡി ഭാഗം തള്ളി പുറത്തേക്ക് തടി നിൽക്കുന്നത് സിഗ്‌നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ മറ്റ് യാത്രക്കാർക്ക് കാണാൻ കഴിയില്ല. ഇതും അപകടത്തിനിടയാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....