അടൂരില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങള്‍ നിരത്തുകളില്‍ ചീറിപ്പായുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങള്‍ നിരത്തുകളില്‍ ചീറിപ്പായുന്നു. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ സഞ്ചരിക്കുന്നത്. ഇതില്‍ ചിലത് അടൂര്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ഇത്തരം തട്ടിപ്പുകാര്‍ മൂലം നിയമം ലംഘിക്കാത്ത വാഹന ഉടമകളാണ് ഊരാക്കുടുക്കിലാകുന്നത്. അടുത്തിടെയാണ് അടൂരില്‍ ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് മാറ്റി വാഹനം ഓടുന്നത്‌ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. യുവാക്കളാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരില്‍ അധികവും. അടൂര്‍ ട്രാഫിക് പോലീസ് ആണ് ഇത്തരക്കാരില്‍ ചിലരെ നിയമത്തിന് മുന്നില്‍ എത്തിച്ചത്.

ട്രാഫിക് എസ്.ഐ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അടൂരില്‍ വാഹന പരിശോധന നടത്തവെ ഒരു ബൈക്ക് അമിത വേഗത്തില്‍ പാഞ്ഞുപോകുന്നത് കണ്ടു. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുത്ത് ചെല്ലാന്‍ മിഷീനില്‍ കൊടുത്ത് അതില്‍ കാണിച്ച ഉടമയെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ  വാഹനമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ചീറിപ്പാഞ്ഞു പോയ ബൈക്കില്‍ ഉപയോഗിച്ചത് അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പരും. തുടര്‍ന്ന് നടത്തിയ നിരന്തര പരിശോധനയില്‍ പ്രതിയെ അടൂര്‍ പോലീസ് പിടികൂടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...