മണ്ണാറക്കുളഞ്ഞിയില്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ് വാഹനങ്ങള്‍ ; റോഡിലെ ഡിവൈഡര്‍ സ്റ്റമ്പുകളും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ അപകടങ്ങള്‍ കുറയ്ക്കുവാന്‍ റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകളും അമിത വേഗതയില്‍ എത്തിയ വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നാണ് മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടി. ശബരിമല പാതയും പുനലൂര്‍ – പൊന്‍കുന്നം പാതയും സംഗമിക്കുന്നത് ഇവിടെയാണ്. ശബരിമല പാതയിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിന് വീതി കുറവാണ്. ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ച ശേഷമാണ് ഇത്രയധികം അപകടങ്ങള്‍ വര്‍ധിച്ചത്. ശംഖിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ഡിവൈഡറിന്റെ ഭാഗത്ത് വരുമ്പോള്‍ ശബരിമല പാതയിലേക്ക് കയറുന്നവര്‍ ഒന്ന് പതറും. ഇത് അപകടത്തിലാവും കലാശിക്കുക.

വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്തു വരുന്നതും അപകടങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് ഒഴിവാക്കാനാണ് റോഡിന് നടുവില്‍ ഡിവൈഡര്‍ സ്റ്റമ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍ അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ കയറി ഇവയെല്ലാം ഒടിഞ്ഞു പോയി. ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ ആതാത് ട്രാക്കുകളില്‍ കൂടി പോകുന്നതിനും നിര തെറ്റിച്ച് വരുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും ആയിരുന്നു ഇത് സ്ഥാപിച്ചപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍ സംഭവിച്ചത് നേരെ വിപരീതവും. എരുമേലി, കുമളി, പൊന്‍കുന്നം ഭാഗത്തേക്ക് അടക്കമുള്ള വാഹനങ്ങള്‍ ഈ വഴിയാണ് സഞ്ചരിക്കുന്നത്. ശബരിമല പാതയിലേക്ക് തിരിയാന്‍ വാഹനങ്ങള്‍ പെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ഇടിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നുണ്ട്. മണ്ണാറക്കുളഞ്ഞി ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം കൊണ്ടുവന്നെങ്കില്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയു എന്നും യാത്രക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...