വാര്യാപുരത്ത് റോഡ്‌ റോളര്‍ കടയിലേക്ക് ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാര്യാപുരത്ത് നിയന്ത്രണം വിട്ട റോഡ്‌ റോളര്‍ കടയിലേക്ക് ഇടിച്ചു കയറി സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. വാര്യാപുരം ഇറക്കത്തില്‍ നിയന്ത്രണം വിട്ട റോഡ്‌ റോളര്‍ സമീപത്ത് ഉണ്ടായിരുന്ന കാറിലും റോഡിലൂടെ പോയിരുന്ന സ്കൂട്ടര്‍ യാത്രക്കാരനെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കേണ്ടി വരുമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

സംഭവത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. കടയില്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവകുകയായിരുന്നു. റോഡ്‌ റോളറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു. കടയുടെ മുന്‍ ഭാഗം തകരുകയും സ്കൂട്ടര്‍ പൂര്‍ണമായി തകരുകയും ചെയ്തു. കാറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...