റാന്നി: റാന്നി ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട വാളിപ്ലാക്കൽ – ഉപ്പുകുളത്തിൽപടി പഞ്ചായത്ത് റോഡിൽ വാഹന യാത്ര ദുഷ്ക്കരമെന്ന് ആരോപണം. റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. ഇടുങ്ങിയ വഴിയില്‍ യാത്ര ചെയ്യാൻ ബുദ്ധിമുട്ടായ രീതിയിൽ റോഡിലേക്ക് സ്വകാര്യ വസ്തുവിലെ ആഞ്ഞിലിയും തേക്കു മരങ്ങളും വളർന്ന് ഇറങ്ങി നിൽക്കുന്നതായിട്ടാണ് പരാതി.
എതിരെ വാഹനങ്ങൾ എത്തരുതെന്ന പ്രാര്‍ത്ഥനയോടെ മാത്രമെ ഡ്രൈവര്‍മാര്‍ ഇതുവഴി പോകാൻ തയ്യാറാകുകയുള്ളു. ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട റോഡില്‍ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി യാത്രാ സൗകര്യം ഉണ്ടാക്കി തരണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കി.
പ്രായമേറിയവരും കൊച്ചു കുട്ടികളും താമസിക്കുന്ന ഈ സ്ഥലത്തേക്കുള്ള യാത്ര സുഗമമാക്കുന്നതിന് റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഒരു വശത്ത് വയലും മറുവശത്ത് തോടും ഒഴുകുന്നതിനാല്‍ മഴക്കാലത്ത് റോഡിലൂടെ സഞ്ചാരം ബുദ്ധിമുട്ടാണ്. വഴുക്കലുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്. ഇതൊഴിവാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്നാണ് ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































