കോട്ടയം വഴി വേളാങ്കണ്ണി ട്രെയിൻ ജൂൺ നാല് മുതൽ പുന:രാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ പൂർത്തിയുന്നതോടെ ഒരു ട്രെയിൽ കൂടി കോട്ടയം വഴി. പ്രതിവാര സ്പെഷൽ ട്രെയിനായ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് (06035/06036) ജൂൺ നാലു മുതൽ സർവീസ് പുന:രാരംഭിക്കും. ഈ ട്രെയിൻ മൂന്നു മാസത്തിനുള്ളിൽ ആഴ്ചയിൽ രണ്ടു ദിവസമാക്കുമെന്ന് ദക്ഷിണ റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നേരത്തേ കൊല്ലം – ചെങ്കോട്ട മീറ്റർ ഗേജ് ലൈനിൽ കൊല്ലത്തു നിന്ന് നാഗപട്ടണം വരെ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തിയിരുന്നു, എന്നാൽ ബ്രോഡ് ഗേജ് പണികൾ ആരംഭിച്ചപ്പോൾ ഈ ട്രെയിൻ നിർത്തലാക്കിയിരുന്നു. പുനലൂർ – പാലക്കാട് പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ ബോർഡിന്റെ മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.

പുനലൂർ ഗുരുവായൂർ ട്രെയിൻ മധുരയിലേക്ക് നീട്ടുന്നതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിൽ ആണ്. പുനലൂർ ഗുരുവായൂർ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനാക്കി മധുര വരെ നീട്ടാനും ശ്രമിക്കുന്നുണ്ട്. നിലവിലുള്ള പാസഞ്ചർ ട്രെയിനിന്റെ സ്റ്റോപ്പുകൾ ഒന്നും തന്നെ റദ്ദാക്കാതെ പുനലൂർ ഗുരുവായൂർ ട്രെയിൻ മധുര വരെ നീട്ടണമെന്നാണ് ആവശ്യപ്പെട്ടതെന്നും കൊടിക്കുന്നിൽ അറിയിച്ചു.

ജൂൺ നാല് മുതൽ സർവീസ് പുനരാരംഭിക്കുന്ന എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇത് രണ്ടാം തവണയാണ് സർവീസ് ആരംഭിക്കുന്നത്. 2018ൽ എറണാകുളത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്ക് ആഴ്ചയിൽ ഒരു സർവീസ് ഉണ്ടായിരുന്നു. ഈ ട്രെയിൻ നിലനിർത്തണമെങ്കിൽ, കൂടുതൽ യാത്രക്കാരുണ്ടാകണമെന്ന ആവശ്യമുന്നയിച്ച് സോഷ്യൽ മീഡിയായിൽ ഉൾപ്പടെ പ്രചരണം നടന്നിരുന്നെങ്കിലും സ്പെഷൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും ഈ ട്രെയിൻ സ്പെഷൽ സർവീസായി തന്നെയാണ് കോട്ടയം – കൊല്ലം- പുനലൂർ റൂട്ടിൽ ആരംഭിക്കുന്നത്. ആഗസ്റ്റ് മാസം വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ്. അതിനു ശേഷമേ സർവീസ് സ്ഥിരപ്പെടുത്തണമോയെന്ന് തീരുമാനിക്കുകയുള്ളൂ. കൂടുതൽ യാത്രക്കാർ ഈ വണ്ടിയിൽ യാത്ര ചെയ്താലേ സർവീസ് നിലനിർത്തുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...