കണിച്ചുകുളങ്ങര : കപ്പയ്ക്കു വിലയും വിൽപ്പനയും ഇല്ലാതെ വലഞ്ഞ കൃഷിക്കാർക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായം. 15 ടൺ കപ്പ വാങ്ങി നാട്ടുകാർക്കു വിതരണം ചെയ്യാനാണ് തീരുമാനം. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 5000 കുടുംബാംഗങ്ങൾക്ക് 30ാം തീയതി 3 കിലോ കപ്പ വീതം സൗജന്യമായി നൽകും. കോവിഡ് പ്രതിസന്ധിയിലായ കപ്പക്കർഷകരെ സഹായിക്കാനാണ് ഇത്തരമൊരു പരിപാടി ഏറ്റെടുത്തതെന്നു വെള്ളാപ്പള്ളി പറഞ്ഞു.
15 ടൺ കപ്പ വാങ്ങി കർഷകരെ സഹായിക്കാൻ വെള്ളാപ്പള്ളി
RECENT NEWS
Advertisment