പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപെടുത്തി.
പുലര്‍ച്ചെ ആണ് സംഭവം നടന്നത്. നാട്ടുകാര്‍ വിളിച്ച്‌ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി ലൈജീനയെ രക്ഷപെടുത്തുകയായിരുന്നു.

ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ലൈജീനയും മകള്‍ ഷംനയും തനിച്ചായിരുന്നു താമസിച്ച്‌ വന്നിരുന്നത്. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളുമാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്.

മകളെ കൊലപ്പെടുത്തിയായി ലൈജിന തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ പതിനൊന്ന് വയസുകാരിയായ ഷംനയെ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. ലൈജീനയെ ചോദ്യം ചെയ്ത് കാരണം മനസിലാക്കാന്‍ ആണ് പോലീസ് ശ്രമം. ഇവര്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...