വെള്ളാപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരയുണ്ടാക്കുന്നത് ; കേരള മുസ്‌ലിം ജമാഅത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിലെ മുസ്ലിംകൾക്കെതിരെയും സുന്നികൾക്കെതിരെയും വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും, സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ ബാധ്യതപ്പെട്ടവർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽനിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അർഹമായത് തന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രൻ കമ്മീഷൻ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളിലും സർക്കാർ നിയമസഭയിൽ വെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലും ഇക്കാര്യമുണ്ട്. ഇതെല്ലാം പൊതുവിടത്തിൽ ലഭ്യമാണ് എന്നിരിക്കെ തന്റെ വാദങ്ങൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ ഉത്തരവാദിത്ത ബോധമുണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശനു ബാധ്യതയുണ്ട്.

സർക്കാരുകളോടും രാഷ്ട്രീയ കക്ഷികളോടും സംവാദാത്മകവും പ്രശ്‌നാധിഷ്ഠിതവുമായ സമീപനമാണ് സുന്നി പ്രസ്ഥാനത്തിന്റെത്. സർക്കാരുകളെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കുകയല്ല പ്രസ്ഥാനത്തിന്റെ ശൈലി. സുന്നി സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ഇന്നോളം ഒരു തുണ്ട് ഭൂമി പോലും സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. അതിന് വേണ്ടിയുള്ള ഒരാവശ്യവും സർക്കാരിന്റെ മുന്നിൽ സുന്നികൾ വെച്ചിട്ടില്ല. ഈഴവ സമൂഹം ഉൾപ്പടെ ഇതര സമുദായങ്ങൾക്ക് സർക്കാർ ഭൂമി പല ആവശ്യങ്ങൾക്ക് വേണ്ടി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...