പിണറായി വിജയന്‍ അവസാനത്തെ ഈഴവ മുഖ്യമന്ത്രിയാവാം : വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : പിണറായി വിജയന് ശേഷം ഈഴവ സമുദായത്തില്‍ നിന്ന് ഇനിയൊരു മുഖ്യമന്ത്രിയെ ലഭിക്കുമോയെന്ന് കണ്ടറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കൊടുങ്ങല്ലൂര്‍ യൂണിയനിലെ ശാഖാ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് യോഗം ജനറല്‍ സെക്രട്ടറി നല്‍കുന്ന ഓണക്കോടി വിതരണോദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജാതി നോക്കി എല്ലാ രംഗത്തും പരിഗണന നല്‍കുമ്പോള്‍, പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച്‌ വീണ്ടും പിന്നാക്കം തള്ളുകയാണ് ചില ബുദ്ധി കേന്ദ്രങ്ങള്‍. എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ അകത്തു നിന്നും പുറത്തു നിന്ന് ശ്രമങ്ങള്‍ തുടരുകയാണ്. എന്റെ രാഷ്ട്രീയം എസ്.എന്‍.ഡി.പി യോഗമാണ്. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആഗ്രഹമില്ല. എന്നെ വേണ്ടെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ പോകും. വീട്ടില്‍ നല്ല ഉറപ്പുള്ള കസേരയുണ്ട്.

കോണ്‍ഗ്രസുകാര്‍ എന്റെ വീട്ടിലേക്ക് വരരുതെന്ന് വിധിച്ചത് വി.എം സുധീരനും, അകത്താക്കാന്‍ നിര്‍ദ്ദേശിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായിരുന്നു- വെള്ളാപ്പള്ളി പറഞ്ഞു. നവീകരിച്ച കൊടുങ്ങല്ലൂരിലെ ആസ്ഥാന മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ഡിജിറ്റല്‍ ഫോട്ടോയുടെ പ്രകാശനവും വെള്ളാപ്പള്ളി നിര്‍വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ഡയക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...