ആലപ്പുഴ : സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ലീഗ് ഉള്‍പ്പെടെയുള്ളവരുടെ കൂടെ സമരത്തില്‍ പങ്കെടുക്കാത്തതില്‍ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോള്‍ ചെല്ലാനും പിന്നെ കരിമ്പിന്‍ ചണ്ടി പോലെ കളയാനും ഇനിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ലീഗ് യുഡിഎഫില്‍ നിന്ന് പുറത്ത് വരാന്‍ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എസ്‌എന്‍ഡിപിയുടെ പ്രതിഷേധം നടക്കുകയാണ്.