എന്‍ഡിഎക്ക് ഐക്യമില്ല, എന്‍ഡിഎ എല്‍ഡിഎഫിന്റെ ഐശ്വര്യം ; വെള്ളപ്പള്ളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎക്ക് ഐക്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ അവര്‍ പരസ്പരം കലഹമാണ്. എന്നാല്‍ അവര്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എതിരാളികളുടെ ദോഷം കൊണ്ടാണ് എന്‍ഡിഎ വളരുന്നതെന്നും എന്‍ഡിഎ വളര്‍ന്നത് കൊണ്ട് ഗുണം എല്‍ഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ബിജെപിയ്ക്ക് പൂര്‍ണ പിന്തുണ താന്‍ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍ഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടന്‍ തോറ്റതും സജി ചെറിയാന്‍ ജയിച്ചതും. എന്‍ഡിഎ വോട്ട് പിടിച്ചത് കൊണ്ട് വര്‍ക്കല കഹാര്‍ പരാജയപ്പെട്ടത്. എന്‍ഡിഎ എല്‍ഡിഎഫിന്റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി. ഇപ്പോഴും എല്‍ഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ് താനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...