‘കെ.സി.വേണുഗോപാല്‍ കേരളത്തിലേക്ക് വരുമെന്ന് തോന്നുന്നില്ല’ ; വെള്ളാപ്പള്ളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ സ്വാധീനത്തെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും പ്രശംസിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യയിലൊട്ടാകെ കോണ്‍ഗ്രസിനെ നയിക്കാന്‍ അധികാരമുള്ള അതികായനായി കെ.സി. വേണുഗോപാല്‍ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രസിഡന്റിനും സോണിയ ഗാന്ധിക്കും പിന്നില്‍ മൂന്നാം സ്ഥാനം ഇന്ന് കെ.സി. വേണുഗോപാലിനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയുണ്ടെന്നും എം.എല്‍.എമാരെയും എം.പിമാരെയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ സ്വാധീനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ശില്പി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിലും ഫണ്ടിംഗ് കൃത്യമായി ഏകോപിപ്പിക്കുന്നതിലും അദ്ദേഹം വലിയ നൈപുണ്യം കാണിച്ചു. ഇടതുപക്ഷത്തിന്റെ പ്രചരണ രീതികളെ മറികടക്കുന്ന തരത്തില്‍ മണി പവറും മാന്‍ പവറും ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...