പിണറായി തുടരണം എന്നാണ് വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പിള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പിണറായി വിജയൻ തന്നെ മൂന്നാമതും തുടരണം എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നന്നായി പണം ചിലവാക്കിയ പ്രചാരണമാണ് നടന്നത് എന്നും കേരളം കണ്ട ഏറ്റവും വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ഒന്നും പ്രവചിക്കാൻ സാധിക്കുന്നില്ല. പ്രവചനത്തെ സംബന്ധിച്ച് പെട്ടി പൊട്ടിച്ച ശേഷം പറയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. പി പി ചിത്തരഞ്ജൻ വീണ്ടും വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ മുഖ്യമന്ത്രിയാകുമോ എന്നതിലേക്ക് താൻ കടക്കുന്നില്ല. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ പലർക്കും ആഗ്രഹമുണ്ട്. രാഷ്ട്രീയത്തിൽ അത് സ്വാഭാവികമാണ് എന്നും ജനിക്കാൻ പോകുന്ന കൊച്ചിനെ പറ്റി ഇപ്പോൾത്തന്നെ ഞാൻ പറയണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഇതിനിടെ സതീശനെക്കുറിച്ചുള്ള മുൻ നിലപാടും വെള്ളാപ്പള്ളി തിരുത്തി. വി ഡി സതീശൻ അടക്കം എല്ലാവരും യോഗ്യന്മാരാണ് എന്നാണ് വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എംഎൽഎമാരായി മത്സരിച്ച ജയിച്ചുവരുന്നവരെല്ലാം യോഗ്യരാണ്. അയോഗ്യർ എന്നുപറഞ്ഞാൽ ശരിയല്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ പ്രതിപക്ഷ നേതാവാകാൻ പോലും യോഗ്യനല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മുൻ നിലപാട്. നേരത്തെ സതീശനെതിരെ വെള്ളാപ്പള്ളി കടുത്ത വിമർശനം ഉയർത്തിയിരുന്നു. സംസ്ഥാനത്ത് എൻഡിഎ വോട്ട് ശതമാനം വർധിപ്പിക്കുമെന്നും അക്കൗണ്ട് ഓപ്പൺ ചെയ്യുമോ എന്ന് തനിക്ക് അറിയില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചെറ്റ പരാമർശം എല്ലാവരും കണ്ടതാണെന്നും തത്കാലം മറ്റ് വിഷയങ്ങളിലേക്ക് കടക്കേണ്ട എന്നും വെള്ളാപ്പള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...