ജാതി പറയുന്നത് അപമാനമല്ല, അഭിമാനം : വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെട്ട സമുദായത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ ജാതി പറയാതിരിക്കാനാവില്ലെന്നും അത് പറയുമ്പോള്‍ തന്നെ ജാതിഭ്രാന്തനെന്ന് വിളിച്ചാലും എത്ര ആക്രമിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുന്നത് അപമാനമായല്ല, അഭിമാനമായി കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലം നീരാവില്‍ എസ്.എന്‍.ഡി.പി യോഗം എച്ച്‌.എസ്.എസിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോഴായിരുന്നു ജാതിയുടെ പേരിലുള്ള ഒരു വിവാദത്തിന് കൂടി വെള്ളാപ്പള്ളി തിരികൊളുത്തിയത്.

ജാതി സംവരണം ഇവിടെ നിലനില്‍ക്കുന്നു. ജാതിയുടെ പേരില്‍ പലരും മാറ്റിനിര്‍ത്തപ്പെടുന്നു. ജാതിയുടെ പേരില്‍ അനര്‍ഹമായ ആനൂകൂല്യങ്ങള്‍ പലര്‍ക്കും നല്‍കുന്നു. ഇതെല്ലാം നിലനില്‍ക്കുന്ന കാലത്ത് ഈഴവര്‍ മാത്രം ജാതി പറയരുതെന്ന് കല്പിക്കപ്പെടുന്നു. ഈഴവരുടെ ഭൗതികവും വിദ്യാഭ്യാസപരവും വ്യവസായികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചത്. അത് യോഗത്തിന്റെ ലൈസന്‍സില്‍ തന്നെ പറയുന്നുണ്ട്. ആ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന താന്‍ എങ്ങനെ ജാതി പറയാതിരിക്കും. അത് പറയുമ്ബോള്‍ തന്നെ ജാതിഭ്രാന്തനെന്ന് വിളിക്കും. എത്ര ആക്രമിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ല.

ജാതിയുടെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യ ദുഖത്തില്‍ നിന്നാണ് എസ്.എന്‍.ഡി.പി യോഗം പിറന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകണം. പതിറ്റാണ്ടുകള്‍ മുന്‍പ് കണിച്ചികുളങ്ങര ക്ഷേത്രത്തില്‍ ഈ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്ക് നേരേ ആക്രമണം ഉണ്ടായി. മൂന്ന് മാസത്തോളം ആശുപത്രിയില്‍ കിടന്നു. പക്ഷെ നിലപാടില്‍ മാറ്റമുണ്ടായില്ല. അവിടുത്തെ അനാചാരങ്ങള്‍ മാറ്റി. ആ ക്ഷേത്രത്തില്‍ കാണിക്കയായി എത്തുന്ന സമ്പത്ത് മുഴുവന്‍ പാവങ്ങള്‍ക്ക് കൊടുക്കുകയാണ് ഇപ്പോള്‍.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും തന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടാനുകോടിയുടെ ലഹരി പദാര്‍ത്ഥങ്ങളാണ് പുറത്ത് നിന്നും രാജ്യത്തേക്ക് വരുന്നത്. ഇതില്‍ വലിയൊരു ഭാഗം കേരളത്തിലേക്കും എത്തുന്നു. ഇത് പുതുതലറമുറയെ തകര്‍ക്കുകയാണ്. ഈ ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ ഭരണകൂടവും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...