സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ​ഭ​ര​ണ​ത്തി​ന് സാ​ധ്യ​ത​ ; പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം എ​ല്‍​ഡി​എ​ഫി​നെ ബാധിക്കില്ലെന്നും വെ​ള്ളാ​പ്പ​ള്ളി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ഭ​ര​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ക്കു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം എ​ല്‍​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ക​ഴി​ഞ്ഞ് എ​സ്‌എ​ന്‍​ഡി​പി യോ​ഗം നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ സാ​മൂ​ഹ്യ​നീ​തി പാ​ലി​ച്ചോ എ​ന്ന​തു കൂ​ടി നോ​ക്കി​യ ശേഷമാകും നി​ല​പാ​ട് പ്ര​ഖ്യാ​പ​നം. മൂ​ന്ന് ത​വ​ണ മ​ത്സ​രി​ച്ച​വ​രെ മാ​റ്റി നി​ര്‍​ത്തു​ന്ന സി​പി​ഐ നി​ല​പാ​ട് നല്ലതാണ്. ചേ​ര്‍​ത്ത​ല​യി​ല്‍ പി. ​തി​ലോ​ത്ത​മ​നെ ഒ​ഴി​വാ​ക്കി ആ​രെ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്തൊ​ക്കെ പ്ര​ച​ര​ണം ന​ട​ത്തി​യി​ട്ടും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. ദു​രി​ത കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാഴ്ച്ചവെച്ചു. ഇ​താ​ണ് വോ​ട്ടാ​യി മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത​നേ​താ​ക്ക​ളെ കാ​ണ​ണ്ട എ​ന്നു തീ​രു​മാ​നി​ച്ച യു​ഡി​എ​ഫ് ഇ​പ്പോ​ള്‍ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രെ ക​ണ്ടു നടക്കുകയാണ്. വി​ശ്വാ​സി​ക​ളെ ഒ​ഴി​വാ​ക്കി മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സി​പി​എം നേ​താ​വ് എം.​വി ഗോവിന്ദ​ന്റെ  നി​ല​പാ​ട് സ​ത്യ​മാ​ണ്. വി​ശ്വാ​സി​ക​ളെ മാ​റ്റി​നി​ര്‍​ത്തി ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി വ​ള​രാ​ന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബി​ജെ​പി​യു​ടെ വാ​യി​ലെ ചോ​ക്ലേ​റ്റ് ആ​കാ​തെ ബി​ഡി​ജെ​എ​സ് നോ​ക്ക​ണം. ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ വാ​ക്കു​ക​ളൊ​ന്നും ബി​ജെ​പി പാ​ലി​ച്ചി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​മ​ര്‍​ശി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനം : ജില്ലാതല ഉദ്ഘാടനം നടന്നു

0
അടൂര്‍ : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ...

മൈ ഭാരത് യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മൈ ഭാരതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബ്...

ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയത് ആയിരക്കണക്കിന് നിക്ഷേപകര്‍ : മുങ്ങാനൊരുങ്ങി ധനകാര്യ സ്ഥാപന മുതലാളിയും...

0
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ്...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...