ജില്ലക്ക് വികസന പാക്കേജ് : ചെന്നിത്തലയുടെ പ്രഖ്യാപനം വികസന കുതിപ്പിന് നാന്ദിയാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മലയോര ജില്ലയായ പത്തനംതിട്ടക്ക് പ്രത്യേക വികസന പാക്കേജ് അനുവദിക്കുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം ജില്ലയുടെ സമഗ്ര വികസനത്തിന് നാന്ദി കുറിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍.

ഐശ്വര്യ കേരളയാത്രയുമായി എത്തിയ ചെന്നിത്തലയുടെ പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ജില്ല ഏറ്റെടുക്കുകയാണെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് കണ്‍വീനര്‍, എ. ഷംസുദ്ദീന്‍, ജാഥാ കോ-ഓര്‍ഡിനേറ്റര്‍മാരും ഡി.സി.സി വൈസ് പ്രസിഡന്‍റുമാരുമായ അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ. എ. സുരേഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

അഞ്ച് ഭരണകക്ഷി എം.എല്‍.എ മാര്‍ ഉണ്ടായിട്ടും ഇത്രയേറെ അവഗണന ഏറ്റുവാങ്ങേണ്ടിവന്ന കാലഘട്ടം ജില്ലക്കുണ്ടായിട്ടില്ല. വാഗ്ദാനങ്ങളെല്ലാം കടലാസുകളിലും ഫലകങ്ങളിലും ഒതുങ്ങുകയും യു.ഡി.എഫിന്റെ  വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളുമായി എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തൃപ്തി അടയുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുമ്പോഴാണ് മലയോര ജനസഞ്ചയം ഹൃദയത്തിലേറ്റുവാങ്ങിയ ഐശ്വര്യ കേരളയാത്രയുടെ സമാപന യോഗതത്തില്‍ പ്രതിപക്ഷ നേതാവ് ജില്ലാ വികസന പാക്കേജിന്റെ  പ്രഖ്യാപനം നടത്തിയത് എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക-ചെറുകിട വ്യാവസായിക മേഖലകളെ ആശ്രയിച്ചുകഴിയുന്ന ജില്ലക്ക് വലിയ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നതാകും ജില്ലാ പാക്കേജ് എന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ഇതോടൊപ്പം ശബരിമലയുമായി ബന്ധപ്പെട്ടും പമ്പാ ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ടും നടപ്പിലാക്കാന്‍ പോകുന്ന സമഗ്ര വികസ പദ്ധതികളും വിശ്വാസ സംരക്ഷണത്തിനുവേണ്ടി കൊണ്ടുവരുന്ന നിയമനിര്‍മ്മാണവും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. അതോടൊപ്പം മതസൗഹാര്‍ദ്ദത്തിന് പേര് കേട്ട ജില്ലയില്‍ വെച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക അകറ്റുന്നതിനും ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്ന പരിഹാരങ്ങള്‍ക്കും യു.ഡി.എഫ് പ്രകടന പത്രികയില്‍ വ്യക്തത വരുത്തുമെന്ന പ്രഖ്യാപനവും പിന്നോക്ക വിഭാഗ സംവരണത്തില്‍ വെള്ളം ചേര്‍ക്കാതെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാതെയും മുന്നോക്ക സംവരണത്തിന് പൂര്‍ണ്ണമായ വ്യക്തത വരുത്തുമെന്ന പ്രഖ്യാപനവും മുന്നോക്കക്കാരിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് പത്തനംതിട്ട ജില്ലയിലാണ്. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനവും പൗരത്വഭേദഗതി സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യപനവും സ്വാഗതം ചെയ്യുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫ് ജില്ലാ ഘടകത്തിന്റെയും എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച ജനക്കൂട്ടമാണ് പ്രതിപക്ഷ നേതാവിന്റെ  അഞ്ച് പൊതുയോഗങ്ങളിലും പങ്കെടുത്തതെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...