പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ആര്‍ബിഐ ലൈസന്‍സ് റദ്ദാക്കി മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ആര്‍ബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയത്. 2026 ഏപ്രിലിലായിരുന്നു നടപടി. ആര്‍ബിഐയുടെ ചട്ടങ്ങള്‍ പാലിച്ചില്ലെന്നതായിരുന്നു കേന്ദ്രബാങ്ക് കണ്ടെത്തിയ കുറ്റം. ഇന്ന് ആര്‍ബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2026 ജൂലൈ 22ലെ ഡല്‍ഹി ഹൈകോടതി ഉത്തരവ് പ്രകാരം ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിടുകയാണെന്നാണ് കേന്ദ്രബാങ്ക് അറിയിച്ചിരിക്കുന്നത്. എസ്ബിഐയുടെ മുന്‍ ജനറല്‍ മാനേജറായിരുന്നു ഗിരികുമാര്‍ എം.നായരെ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലിക്വുഡേറ്ററായും നിയമിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ‘വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ’ (One97 Communications) കീഴില്‍ 2017-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനമാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവത്തിനും യു.പി.ഐ, വാലറ്റ് സേവനങ്ങള്‍ ജനകീയമാക്കുന്നതിനും കമ്പനി പ്രധാന പങ്കുവഹിച്ചു. സാമ്പത്തിക സുരക്ഷാ മാനദണ്ഡങ്ങളും കെ.വൈ.സി നിബന്ധനകളും നിരന്തരം ലംഘിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് 2026 ഏപ്രിലില്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...