വേണാട് എക്‌സപ്രസിന്റെ വൈകിയോട്ടം തുടരുന്നു ; യാത്രക്കാർ വലയുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വേണാട് എക്‌സപ്രസിന്റെ വൈകിയോട്ടം തുടരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്തലാക്കിയതിന് പിന്നാലെ സ്ഥിരമായി വൈകിയോടുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് വേണാട് എക്‌സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍. പതിവായി ഓഫീസില്‍ വൈകിയെത്തുന്നതിനാല്‍ ജോലിയുടെ കാര്യവും ഭീഷണിയിലാണെന്ന് യാത്രക്കാര്‍ പറയുന്നു. പല ദിവസങ്ങളിലും പകുതി ശമ്പളം നഷ്ടമാകുന്ന അവസ്ഥയാണ് പലര്‍ക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയിലിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ഷെഡ്യൂള്‍ സമയം പാലിക്കാതെ കഴിഞ്ഞ ഒരാഴ്ചയായി രാവിലെ 10ന് ശേഷമാണ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ (നോര്‍ത്ത്) എത്തിച്ചേരുന്നത്.

താത്കാലികമായാണ് സൗത്ത് ഒഴിവാക്കിയതെങ്കിലും വേണാടിന്റെ സമയം പരിഷ്‌കരിച്ചിരുന്നു. ടൗണില്‍ 9.30ന് എത്തുന്നവിധം ക്രമീകരിച്ചിരുന്നെങ്കില്‍ പകുതി ശമ്പളം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുമായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാടിന്റെ സമയം നേരത്തെയാക്കി അടിയന്തിരപരിഹാരം കാണണമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു. 9.40 ന് മുമ്പ് എത്തിക്കൊണ്ടിരുന്നപ്പോഴാണ് വേണാട് എറണാകുളം ജംഗ്ഷന്‍ ഒഴിവാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു

0
പത്തനംതിട്ട: ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ...

പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി...

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...