വെങ്ങലശ്ശേരി പള്ളി : ചരിത്രം ഉണർന്നിരിക്കുന്ന ഇടം ; മാർ സേവേറിയോസ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: 191 വർഷം പിന്നിട്ട മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളി ചരിത്രം ഉണർന്നിരിക്കുന്ന ഐക്യത്തിൻ്റെ ഇടമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ്. മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ വെങ്ങലശ്ശേരി പള്ളിയിൽ നടന്ന ഓർത്തഡോക്സ് -മാർത്തോമ്മാ സംയുക്ത ആരാധന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ അവൻ്റെ അസ്തിത്വം നിലനിർത്തുവാൻ പാടുപെടേണ്ടി വരുന്ന കാലമാണ് വരാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റവ.സാജൻ പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ. നൈനാൻ വർഗീസ്, കുഞ്ഞു കോശി പോൾ, ചെറിയാൻ ജോൺ, കോശി റ്റി. ജേക്കബ്, എബിൻ ഏബ്രഹാം പയ്യമ്പള്ളി, ബാബു താഴത്തുമോടിയിൽ, റെജി പി. മാത്യു, ബിജു പുറത്തൂടൻ, റയാൻ ലിജിൻ ഐസക്, റോഷ്നി ജോജോ എന്നിവർ പ്രസംഗിച്ചു. ഓർത്തഡോക്സ് സഭയ്ക്കും മാർത്തോമ്മാ സഭയ്ക്കും തുല്യാവകാശമുള്ള കേരളത്തിലെ 5 ദേവാലയങ്ങളിൽ ഒന്നാണ് വെങ്ങലശ്ശേരി പള്ളി, സെൻറ് ജോൺസ് ബഥനി ഓർത്തഡോക് വലിയ പള്ളി, മല്ലപ്പള്ളി മാർത്തോമ്മാ ഇടവക എന്നിവിടങ്ങളിലെ ഗായക സംഘം ഗാന ശുശ്രൂഷ നിർവ്വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16)...

അതിശക്ത മഴ : ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

​‘ഇന്ദിരാ കട്ട് ഇത്തിരി കൂടുന്നുണ്ട്’; വൈദ്യുതി മുടങ്ങുന്നതിനെതിരെ പരിഹാസവുമായി വി. ശിവൻകുട്ടിയും വി.കെ. പ്രശാന്തും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി അതീവ...
hiv

കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതിക്ക് എച്ച്.ഐ.വി ബാധ; ഒരേ സിറിഞ്ച് പങ്കുവെച്ചതായി സംശയം

0
കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ...