വെഞ്ഞാറമ്മൂട് കൂട്ട ആത്മഹത്യ ശ്രമം ; ഗുരുതരാവസ്ഥയിലായിരുന്ന മൂത്ത മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂടിൽ അമ്മ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മക്കളിൽ മൂത്ത കൂട്ടിയും മരണത്തിന് കീഴടങ്ങി. ഒമ്പത് വയസുകാരി ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ ശ്രീജാ കുമാരി ആശുപത്രിയിൽ വെച്ച് രാവിലെ മരണപ്പെട്ടിരുന്നു. ജൂസിൽ എലിവിഷം കലർത്തി കുഞ്ഞുങ്ങൾക്ക് നൽകിയ ശേഷം അമ്മയും കുടിക്കുകയായിരുന്നു വെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇളയ രണ്ട് കുട്ടികൾ ചികിത്സയിലാണ്.

വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിലായിരുന്നു ദുരന്തം. ഏഴും മൂന്നരയും വയസ്സുള്ള കുട്ടികളാണ് ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തിൽ കുട്ടികള്‍ക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു. പിന്നാലെ അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് ശ്രീജ മരിച്ചത്. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...