തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി. ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. വാലിക്കുന്ന് കോളനിയില്‍ സിനി (32)യെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് സിനിയെ കാണാതായത്. മക്കള്‍ ഇക്കാര്യം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അമ്മയും അച്ഛനും തമ്മില്‍ വഴിക്കിട്ടെന്നും വഴക്കിന് ശേഷം അമ്മയെ കാണാനില്ലെന്നും കുട്ടികള്‍ അയല്‍വാസികളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ ശുചിമുറിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെഞ്ഞാറമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി ; ഭര്‍ത്താവ് അറസ്റ്റില്‍
RECENT NEWS
Advertisment