പ്രധാനമന്ത്രിയുടെ രീതികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട് ; മാറ്റാൻ എല്ലാ പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തണം -വെങ്കയ്യ നായിഡു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളെക്കുറിച്ച്‌ പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയുണ്ടെന്നും ഇത് മാറ്റാന്‍ എല്ലാ പാര്‍ട്ടി നേതാക്കളുമായും ഇടക്കിടെ കൂടിക്കാഴ്ച നടത്തണമെന്നും മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരം ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് -പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്ക്സ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ചില വിഭാഗങ്ങള്‍ക്ക് മോദിയുടെ രീതികളെക്കുറിച്ച്‌ തെറ്റിദ്ധാരണയുണ്ട്. ഒരുകാലത്ത് ഈ തെറ്റിദ്ധാരണകളെല്ലാം മാറും. എല്ലാ വിഭാഗത്തിലുമുള്ള പാര്‍ട്ടി നേതാക്കളുമായും ഇടക്കിടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തണം’ -വെങ്കയ്യ നായിഡു പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസുള്ളവരായിരിക്കണം. ശത്രുക്കളല്ല, എതിരാളികളാണെന്ന് എല്ലാവരും മനസ്സിലാക്കണം. എല്ലാ പാര്‍ട്ടികളും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച നായിഡു, കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യ ഉയരങ്ങള്‍ കീഴടക്കിയെന്നും ഇതിന് കാരണം പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളാണെന്നും അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...