ചെങ്ങന്നൂർ : വെൺമണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതക്കേസിൽ പോലീസ് കുറ്റ പത്രം സമർപ്പിച്ചു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍ 75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവരെ മോഷണ ശ്രമത്തിനിടെ കമ്പിവടിയും മണ്‍വെട്ടിയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ലബല്ലു ഹസന്‍(22) , ജൂവല്‍ ഹസന്‍ (36) എന്നി പ്രതികൾക്കെതിരെയാണ് കൃത്യം നടന്ന് എൺപത്തിയാറാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം, ഭവനഭേദനം, കവർച്ച, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ദമ്പതികളുടെ വീട്ടിൽ ജോലിയ്ക്കായി എത്തിയ പ്രതികൾ കൃത്യമായ ആസുത്രണത്തോടെ കൊലപാതകം നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എൺപത്തി മൂന്ന് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ കേസിൽ നൂറ്റീ മുപ്പത്തിയാറ്
രേഖകൾ ഉൾപ്പെട്ടിട്ടുണ്ട് . അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ സിഐ എം.സുധിലാലാണ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാൽപ്പത്തിയാറ് പേജുള്ള കുറ്റപത്രം നൽകിയത്.
മാവേലിക്കര സി.ഐ വിനോദ്, ചെങ്ങന്നൂർ എസ് ഐ എസ്.വി ബിജു, നൂറനാട് എസ് ഐ ബിജു, വെൺമണി എസ് ഐ രാജീവ്, കറത്തികാട് എസ് ഐ ബിപിൻ, അഡീഷണൻ എസ്ഐ രാജീവ്, സുഭാഷ്, അനൂപ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.