സൂറത്ത്: ഗുജറാത്തില്‍ ആശുപത്രി വെന്‍റിലേറ്ററുകള്‍ എത്തിച്ചത് മാലിന്യം കയറ്റുന്ന ട്രക്കില്‍. ആശുപത്രികളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ജീവിതം തിരിച്ചുനല്‍കാന്‍ സഹായിക്കുന്ന വെന്‍റിലേറ്ററുകളോടും കടുത്ത അനാസ്ഥ കാണിച്ച് അധികൃതര്‍.
സംസ്ഥാന സര്‍ക്കാര്‍ 250 വെന്‍റിലേറ്ററുകളാണ് സൂറത്ത് നഗരത്തിന് അനുവദിച്ചിരുന്നത്. ഇതില്‍ 20 എണ്ണമാണ് ട്രക്കില്‍ കയറ്റിയത്. ട്രക്കാകട്ടെ, നിറയെ മാലിന്യമുള്ളതാണെന്ന് ബോധ്യമാകും. അതെ സമയം കാണുന്നതൊന്നും ശരിയല്ലെന്നും വൃത്തിയാക്കിയ ശേഷം മാത്രമാണ് വാഹനത്തില്‍ വെന്‍റിലേറ്ററുകള്‍ കയറ്റിയതെന്നുമാണ് അധികൃതരുടെ അവകാശവാദം.
250 ല്‍ 198 വെന്‍റിലേറ്ററുകളും ഇതിനകം സൂറത്തിലെത്തിച്ചിട്ടുണ്ട്. ഇവയൊക്കെയും എങ്ങനെ കൊണ്ടുവന്നതാകുമെന്നാണ് നാട്ടുകാരുടെ ആധി. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് പുതുതായി ഇവ എത്തിക്കുന്നത്.