പരാതിക്കാരിയെ മര്‍ദിച്ച കേസ് ; എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് പരാതിക്കാരിയായ യുവതിയെ മര്‍ദിച്ചെന്നാണ് കേസ്. എല്‍ദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമാണ് കേസിലെ പ്രതികള്‍.

ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എല്‍ദോസിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ രജിനിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ഹൈക്കോടതി നിര്‍ദേശ പ്രകാരം എല്ലാ ദിവസവും എല്‍ദോസ് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി ; റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട്...

പ്രണയ നൈരാശ്യത്തിൽ യുവതി ആത്മഹത്യ ചെയ്തു ; മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിൽ ;...

0
വിജയവാഡ : മുംബൈയിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ അദ്ദഗല്ല കീർത്തിയുടെ...

മെക്സിക്കോ ഭൂചലനം : സുനാമി മുന്നറിയിപ്പ് ; അയൽ രാജ്യങ്ങളിലും പ്രകമ്പനം

0
മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. കാസർകോട്,...