12കാരനോട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരത ; മാജിക് കാണിക്കാമെന്ന് പറഞ്ഞ് ടീ ഷര്‍ട്ടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ബാന്‍ക്രോഫ്റ്റ് :  12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍. മാജിക് ഇഷ്ടമാണോയെന്ന് ചോദിച്ച് 12കാരനെ സമീപിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. ബ്ലാക്ക് പൂളിലെ ബാന്‍ക്രോഫ്റ്റ് പാര്‍ക്ക് സ്വദേശിയായ 12 കാരനാണ് വിദ്യാര്‍ത്ഥികളുടെ വികൃതിയില്‍ ഗുരുതര പൊള്ളലേറ്റത്. നവംബര്‍ 1ന് വൈകുന്നേരമാണ് ആക്രമണം നടന്നത്.

സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന 12കാരനെ മുതിര്‍ന്ന രണ്ട് കുട്ടികള്‍ സമീപിക്കുകയായിരുന്നു. മാജിക് കാണിച്ച് തരാമെന്ന് ഇവര്‍ 12കാരനോട് പറഞ്ഞു. ഇതിന് മുന്നോടിയായി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് 12കാരന്‍റെ ടീ ഷര്‍ട്ടിന് തീ വെയ്ക്കുകയായിരുന്നു. കറുത്ത തൊപ്പിയോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ത്ഥികളാണ് 12കാരനെ സമീപിച്ചത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ ഒരാള്‍ക്ക് ഉയരക്കൂടുതലുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞാല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ് ലണ്ടന്‍ പോലീസ്.

അക്രമം നടന്ന ബ്ലാക്ക് പൂളില്‍ പോലീസ് പട്രോളിംഗ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ട് പേരും മാസ്ക് ധരിച്ചിരിന്നുവെന്നാണ് 12കാരന്‍റെ സുഹൃത്ത് വിശദമാക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റ 12കാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ക്രൂരമായ തമാശ നടന്നതെന്നാണ് സംശയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...