അടിമാലിയില്‍ സ്‌കൂള്‍ ബസും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം ; 5 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അടിമാലി : ഇടുക്കി ജില്ലയിലെ അടിമാലി ശല്യംപാറയ്ക്ക് സമീപം സ്‌കൂള്‍ ബസ്സും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. കോലഞ്ചേരി വളവിലാണ് സംഭവം. സ്‌കൂള്‍ ബസ്സും പോലീസ് ജീപ്പും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളായ വിശ്വദീപ്തിയിലെ സ്‌കൂള്‍ ബസും പൈനാവ് ഡി പി ഒയിലെ പോലീസ് വാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പോലീസ് ജീപ്പിന്റെ ഒരു വശം തകര്‍ന്നു.

ശാന്തമ്പാറ പോലീസ് സ്റ്റേഷനില്‍ വേരിഫിക്കേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു പോലീസ് വാഹനം. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കില്ല. എന്നാല്‍ പോലീസ് ജീപ്പില്‍ ഉണ്ടായിരുന്ന 5 പേര്‍ക്ക് പരിക്കേറ്റു. ഒരു വനിതാ കോണ്‍സ്റ്റബിളും 4 പോലീസുകാരുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇതില്‍ രണ്ട് പേരെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...